ഡെല്‍ഹിയില്‍ ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു, പരിക്കേറ്റു കരഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തി; സ്പാ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു
Jul 8, 2020, 15:33 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 08.07.2020) ഡെല്‍ഹിയില്‍ ശമ്പളം ചോദിക്കാനെത്തിയ ജീവനക്കാരിയെ സ്പാ ഉടമ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു. പരിക്കേറ്റു കരഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തി. തെക്കന്‍ ഡെല്‍ഹിയിലെ മാല്‍വിയ നഗറിലാണ് സംഭവം. സംഭവത്തില്‍ സ്പാ ഉടമ രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി ലോക് ഡൗണിന് മുമ്പ് മാര്‍ച്ച് 22 വരെ ഒന്നരമാസത്തോളം സ്പായില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം നല്‍കാന്‍ ഉടമ തയാറായില്ല. ശമ്പളം ചോദിച്ചതോടെ രജിനി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വീട്ടില്‍ വിളിച്ചുവരുത്തിയ രജനി യുവതിയെ വീട്ടു ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചു. ശേഷം ശമ്പളം നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു. എന്നാല്‍, യുവതി ജോലി ചെയ്യില്ലെന്ന് അറിയിച്ചതോടെ നായെ അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ യുവതി കരഞ്ഞതോടെ രജനി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
തുടര്‍ന്ന് പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് കഴുത്തിലും തലയിലും മുറിവുണ്ട്. തലയില്‍ 15 സ്റ്റിച്ചുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, India, New Delhi, Dog, Shop Owner, Worker, Salary, Police, Case, Hospital, Treatment, Delhi spa owner lets dog loose on ex employee who wants salary
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.