ഡെല്‍ഹിയില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; 48 പൊലീസുകാര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ക്ക് പരിക്ക്; ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മിഷണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു; സൈന്യത്തെ വിന്യസിക്കണമെന്ന് അരവിന്ദ് കെജ് രിവാള്‍
Feb 26, 2020, 12:26 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.02.2020) രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. അക്രമത്തില്‍ 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്കും ഒരു ക്യാമറാമാനും കലാപകാരികള്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റു. ഡെല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധിയാണ്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മിഷണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല നല്‍കി. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ ഡെല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ് ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവിടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യാപക കല്ലേറും ഉണ്ടായി.
ജാഫറാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘര്‍ഷം സംബന്ധിച്ച ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി രാത്രി പരിഗണിച്ചു. സംഘര്‍ഷം സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവര്‍ത്തിക്കും.
ഡെല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങള്‍ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപീകരിച്ചു.
അതിനിടെ 'ഒരു രാത്രി മുഴുവന്‍ ഞാന്‍ ജനങ്ങളുമായി സംസാരിച്ചു. ഡെല്‍ഹിയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പൊലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യത്തെ നിര്‍ബന്ധമായും വിളിക്കണം. സംഘര്‍ഷമേഖലകളില്‍ ഉടന്‍ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ്' എന്ന് കെജ്രിവാള്‍ ട്വീറ്റില്‍ കുറിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചൊവ്വാഴ്ച രാത്രി കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രികളിലെത്തി സന്ദര്‍ശിച്ചിരുന്നു.
Keywords: "Delhi Situation Alarming, Army Should Be Called In": Arvind Kejriwal, New Delhi, News, Police, Injured, Clash, attack, Media, Twitter, Report, Chief Minister, Twitter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.