Cold wave | ഡെല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു; ചുവപ്പ് ജാഗ്രത, സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം, വിമാനങ്ങള്‍ തിരിച്ചുവിട്ടു, 29 ട്രെയിനുകള്‍ വൈകിയോടുന്നു
Jan 9, 2023, 12:32 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. ഡെല്‍ഹിയില്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത ഞായറാഴ്ച വരെ അടച്ചിടാന്‍ സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡെല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, യുപി എന്നിവടങ്ങളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രക്തസമ്മര്‍ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചുള്ള മരണവും ഉയരുന്നു. ഇതുവരെ 98 പേര്‍ മരിച്ചതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
10 വര്‍ഷത്തിനിടയിലെ ഡെല്‍ഹിയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്, 1.9 ഡിഗ്രി സെല്‍ഷ്യസ്. അര്‍ധരാത്രി മുതല്‍ തന്നെ നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞാണ്. കാഴ്ചപരിധി കുറയുന്നത് റോഡ്-റെയില്‍-വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉത്തരേന്‍ഡ്യയില്‍ നാല് ദിവസമായി തുടരുന്ന ശൈത്യതരംഗം ചൊവ്വാഴ്ചയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Delhi schools closed till January 15 in the wake of cold wave, New Delhi, News, Flight, Train, Holidays, School, National.
സംസ്ഥാനത്ത് കാഴ്ച ഏതാണ്ട് പൂര്‍ണമായി മറച്ചാണ് മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുന്നത്. ശാര്‍ജ-ഡെല്‍ഹി വിമാനം ജയ്പുരിലേക്ക് തിരിച്ചുവിട്ടു. ഡെല്‍ഹിയില്‍ 15 വിമാനങ്ങള്‍ വൈകി. ഉത്തരേന്‍ഡ്യയില്‍ 29 ട്രെയിനുകള്‍ വൈകിയോടുന്നു.
ഡെല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, യുപി എന്നിവടങ്ങളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രക്തസമ്മര്‍ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചുള്ള മരണവും ഉയരുന്നു. ഇതുവരെ 98 പേര്‍ മരിച്ചതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
10 വര്‍ഷത്തിനിടയിലെ ഡെല്‍ഹിയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്, 1.9 ഡിഗ്രി സെല്‍ഷ്യസ്. അര്‍ധരാത്രി മുതല്‍ തന്നെ നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞാണ്. കാഴ്ചപരിധി കുറയുന്നത് റോഡ്-റെയില്‍-വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉത്തരേന്‍ഡ്യയില്‍ നാല് ദിവസമായി തുടരുന്ന ശൈത്യതരംഗം ചൊവ്വാഴ്ചയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Delhi schools closed till January 15 in the wake of cold wave, New Delhi, News, Flight, Train, Holidays, School, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.