ഡെല്‍ഹി കലാപം: ഗൂഢാലോചന കേസില്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഹൈകോടതി ജാമ്യം നിഷേധിച്ചു
Mar 24, 2022, 16:48 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) ഡെല്‍ഹി കലാപത്തില്‍ വലിയ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഡെല്‍ഹി കോടതി വ്യാഴാഴ്ച ജാമ്യം നിഷേധിച്ചു. ഈ മാസം ആദ്യം അപേക്ഷ മാറ്റിവച്ച ശേഷം അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വാദത്തിനിടെ, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ കൈവശം തെളിവില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. 53 പേര്‍ കൊല്ലപ്പെടുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാര്‍ ഖാലിദും മറ്റ് പലരും ആണെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ നിയമ (യുഎപിഎ) പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രെജിസ്റ്ററിനെതിരെയും നടത്തിയ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎന്‍യു വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോര്‍ഡിനേഷന്‍ കമിറ്റി അംഗങ്ങളായ സഫൂറ സര്‍ഗര്‍, മുന്‍ എഎപി കൗന്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെയും യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.