Police booked | ഹോടെലില്‍ വെച്ച് കാമുകിയെ ആക്രമിച്ചതായി പരാതി; യുവാവിനെതിരെ കേസെടുത്തു; ഭീഷണിപ്പെടുത്തിയതായും ആരോപണം
Jun 19, 2022, 18:37 IST
ചണ്ഡീഗഡ്: (www.kvartha.com) ഹോടല്‍ ഹയാതില്‍ വെച്ച് കാമുകിയെ ആക്രമിച്ചെന്ന പരാതിയിൽ ഡെല്‍ഹി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ജൂണ്‍ 12ന് ചണ്ഡീഗഡിലാണ് സംഭവം. പഞ്ചാബ് സന്ദര്ശശനത്തിനിടെ താനും കാമുകന് സികന്ദര്‍ ബെഹലും ഹോടെലില്‍ മുറി വാടകയ്ക്കെടുത്തതായി യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ഇരുവരും അടുപ്പത്തിലാണ്, വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള ചര്‍ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ സംഭവ ദിവസം ഇരുവരും ഹോടെല്‍ മുറിയിലിരിക്കുമ്പോള്‍, സികന്ദര്‍ തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹോടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍, യുവതിയെ മുറിയില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കാതെ സികന്ദര്‍ ബലമായി തടയാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതായി വൃത്തങ്ങൾ പറഞ്ഞു.
സ്വമേധയാ മുറിവേല്‍പ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.