ഡെല്‍ഹിയില്‍ 2 മണ്ഡലങ്ങളിലെ റീപോളിംഗ് പുരോഗമിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 09/02/2015) ശനിയാഴ്ച വോട്ടെടുപ്പ് നടന്ന ഡെല്‍ഹിയിലെ രണ്ട് മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ തിങ്കളാഴ്ച നടക്കുന്ന റീപോളിംഗ് പുരോഗമിക്കുന്നു.

ഡെല്‍ഹി കന്റോണ്‍മെന്റ് മണ്ഡലത്തിലെയും റോത്തക് നഗര്‍ മണ്ഡലത്തിലെയും ബൂത്തുകളില്‍ കഴിഞ്ഞദിവസം വോട്ടിംഗ് മെഷിനിലെ തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെട്ടിരുന്നു. അതിനാലാണ് റീപോളിംഗ് നടത്തുന്നത്. ചൊവ്വാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്.

ഡെല്‍ഹിയില്‍ കനത്ത സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍  റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 67 ശതമാനം പേരാണ് ഇക്കുറി  സമ്മതിദാനവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 65 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി രണ്ട് ശതമാനം വര്‍ധനയുണ്ട്.

ത്രികോണ മത്സരമാണ് ഡെല്‍ഹിയില്‍ നടക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പറഞ്ഞിരുന്നതെങ്കിലും എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളും ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയും തമ്മിലാണ് പ്രധാനമായും മത്സരം നടന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ്മാക്കന് വേണ്ടി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും പ്രചാരണങ്ങളില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. അഭിപ്രായ സര്‍വേകളില്‍ നിന്നും  കോണ്‍ഗ്രസിന് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ എന്ന  പ്രവചനവും നടത്തിയിരുന്നു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുസരിച്ച് ആം ആദ്മി പാര്‍ട്ടി റെക്കോര്‍ഡ് വിജയം നേടുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് ഡെല്‍ഹിയില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും  34 സീറ്റുവരെ മാത്രമേ പാര്‍ട്ടിക്ക് ലഭിക്കൂ എന്നുമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍.

ഡെല്‍ഹിയില്‍ 2 മണ്ഡലങ്ങളിലെ  റീപോളിംഗ് പുരോഗമിക്കുന്നുമുന്‍ ഐപിഎസ് ഓഫീസറും അണ്ണാ ഹസാരെയോടൊപ്പം അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്ത  കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തരുന്നു.

ഇതൊക്കെ ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.   തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിനായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃയോഗം ഡെല്‍ഹിയില്‍ ചേരുകയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 40 ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ടു

Keywords:  Delhi polls: Repolling begins in two booths at Rohtas Nagar, BJP, Congress, Rahul Gandhi, Sonia Gandhi, Chief Minister, Criticism, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script