SWISS-TOWER 24/07/2023

കിരണ്‍ബേദിക്ക് വോട്ട് ചെയ്താല്‍ ചേരികളില്‍ ബോംബിടുമെന്ന് ആം ആദ്മിയുടെ ഭീഷണി

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 07/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിക്ക് വോട്ട് ചെയ്താല്‍ ചേരികളില്‍ ബോംബിടുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി.

കൃഷ്ണ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെയാണ് ആം ആദ്മി പാര്‍ട്ടി വോളന്റിയര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതെന്നാണ് കിരണ്‍ ബേദിയുടെ ആരോപണം. കൃഷ്ണനഗര്‍ സ്വദേശികളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും തനിക്കനുകൂലമായി വോട്ട് ചെയ്താല്‍  കുടിലുകള്‍ക്ക് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണന്നും  ബേദി പറഞ്ഞു.  ബേദിയുടെ ആരോപണം പ്രദേശവാസികളും ശരിവെച്ചിട്ടുണ്ട്.

കിരണ്‍ബേദിക്ക് വോട്ട് ചെയ്താല്‍ ചേരികളില്‍ ബോംബിടുമെന്ന് ആം ആദ്മിയുടെ ഭീഷണിആം ആദ്മിക്ക് വോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് 300 രൂപ വീതം വിതരണം ചെയ്തിരുന്നുവെന്നും വോട്ടര്‍മാര്‍ പറഞ്ഞു. ബി ജെ പിയുടെ കുത്തക മണ്ഡലമായ കൃഷ്ണ നഗറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുമായ ഡോ. ഹര്‍ഷവര്‍ധനന്‍ വിജയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ എസ് കെ നഗ്ഗയാണ് ബേദിക്കെതിരെ ഇവിടെ മത്സരിക്കുന്നത്.

ശനിയാഴ്ച രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് നിമഷങ്ങള്‍ക്ക് മുമ്പാണ് ബി ജെ പി സ്ഥാനാര്‍ഥി രാജേഷ് ഗെഹ്ലോട്ടിനെതിരെ ആക്രമണമുണ്ടായത്. ഉച്ചവരെ 19 ശതമാനം പേര്‍  വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടത്തും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി
Keywords:  Delhi polls: AAP workers threaten Krishna Nagar voters, New Delhi, Bomb Threat, Allegation, Election, Voters, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia