ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് അഭിപ്രായസര്‍വ്വേ ഫലങ്ങള്‍. എ എ പി കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് ഇക്കണോമിക് ടൈംസിനുവേണ്ടി ടി എന്‍ എസ് നടത്തിയ അഭിപ്രായസര്‍വ്വേയുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
70 അംഗ നിയമസഭയില്‍ 36-40 സീറ്റുകള്‍ എ.എ.പിക്ക് ലഭിക്കുമെന്നാണ് സര്‍വ്വേയുടെ ഫലങ്ങള്‍. ബി.ജെ.പിക്കാവട്ടെ 28-32 സീറ്റുകള്‍ വരെ ലഭിക്കും. ജനുവരി അവസാന വാരമാണ് ടി എന്‍ എസ് സര്‍വ്വേ നടത്തിയത്
16 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 3,260 പേരുടെ അഭിപ്രായമാണ് ടി.എന്‍.എസ് പരിഗണിച്ചത്. നേരത്തെ ടി.എന്‍.എസ് നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിക്ക് 43-47 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് കണ്ടെത്തിയത്.
എ.എ.പിക്ക് 22-25 സീറ്റുകളും കോണ്‍ഗ്രസിനു 03 സീറ്റുകളും ലഭിക്കുമെന്നാണ് അന്നുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് 24 സീറ്റുകള്‍ വരെ നേടുമെന്നാണ് പുതിയ സര്‍വ്വേയില്‍ വ്യക്തമായത്.
അതേസമയം, ആ ആദ്മി പാര്‍ട്ടി 38 മുതല്‍ 46 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേയില്‍ നിന്നു വ്യക്തമായത്. ബി.ജെ.പിക്ക് 19-25 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read:

മലദ്വാരത്തില്‍ സ്വര്‍ണബിസ്ക്കറ്റ് ഒളിപ്പിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍
Keywords: New Delhi, Assembly Election, Survey, BJP, Report, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.