ഡെല്‍ഹിയില്‍ ഫോട്ടോഗ്രാഫറെ പോലീസ് കോണ്‍സ്റ്റബിള്‍ കരണത്തടിച്ചു

 


ഡെല്‍ഹി : ഡെല്‍ഹിയില്‍ പ്രമുഖ പത്രത്തിലെ ഫോട്ടോഗ്രാഫറെ പോലീസ് കോണ്‍സ്റ്റബിള്‍ കരണത്തടിച്ചു. രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിനടുത്ത് വെച്ചാണ് ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനമേറ്റത്. ഡെയ്‌ലി ട്രിബ്യൂണിന്റെ ഫോട്ടോഗ്രാഫറെയാണ് പോലീസ് കോണ്‍സ്റ്റബിളായ സന്ദീപ് കരണത്തടിച്ചത്.

രാജ്ഘട്ടിനടുത്ത് കൂടി കടന്നുപോകുകയായിരുന്ന ആനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്ന ഫോട്ടോഗ്രാഫറോട് അവിടെയെത്തിയ കോണ്‍സ്റ്റബിള്‍ അവിടുന്ന് മാറാന്‍ നിര്‍ദേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അഞ്ച് പോലീസുകാരും മറ്റ് പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരും നോക്കിനില്‍ക്കുമ്പോഴാണ് പോലീസ് കോണ്‍സ്റ്റബിള്‍ സന്ദിപ് ഡെയ്‌ലി ട്രിബ്യൂണിന്റെ ഫോട്ടോഗ്രാഫറുടെ കരണത്തടിച്ചത്.

ഇതു കണ്ട് മറ്റു കോണ്‍സ്റ്റബിള്‍മാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ  തള്ളിമാറ്റിക്കൊണ്ട് ഫോട്ടോഗ്രാഫറെ  കോണ്‍സ്റ്റബിള്‍ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

ഡെല്‍ഹിയില്‍ ഫോട്ടോഗ്രാഫറെ പോലീസ് കോണ്‍സ്റ്റബിള്‍ കരണത്തടിച്ചു

ഫോട്ടോയെടുക്കുന്നതിനിടെ പോലീസിന്റെ നിര്‍ദ്ദേശം വകവെക്കാത്തതിനെ
തുടര്‍ന്നാണ് മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.  അടിയേറ്റ ഫോട്ടോഗ്രാഫര്‍ ക്യാമറയോടെ റോഡിലേക്ക് തെറിച്ചുവീണു. പത്രപ്രവര്‍ത്തകരുടെ  പ്രതിഷേധത്തെ തുടര്‍ന്ന് ഫോട്ടോഗ്രാഫറെ മര്‍ദിച്ച കോണ്‍സ്റ്റബിളിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

Keywords:   Delhi policeman slaps photographer while clicking elephant pic at Rajghat, New Delhi, Suspension, Media, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia