കേജരിവാളിന്റെ ഗരാവോ പ്രക്ഷോഭത്തിന് ഡല്‍ഹി പോലീസിന്റെ അനുമതിയില്ല
Aug 25, 2012, 14:52 IST
ന്യൂഡല്‍ഹി: കല്‍ക്കരി ഖനി അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ടു പോകുന്ന പ്രമുഖ ഗാന്ധിയന്‍ അരവിന്ദ് കേജരിവാളിനെ ഒതുക്കാന്‍ ഡല്‍ഹി പോലീസും സര്‍ക്കാരും ഒരു പോലെ രംഗത്തെത്തി. കേജരിവാള്‍ ഞായറാഴ്ച നടത്താനിരുന്ന ഗരാവോ പ്രക്ഷോഭത്തിന് അനുമതി നല്‍കാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. പാര്‍ ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന ന്യായീകരണമാണ് പോലീസ് മുന്‍പോട്ട് വയ്ക്കുന്നത്.
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്ഗരി എന്നിവരുടെ വസതികളാണ് പ്രക്ഷോഭകര്‍ ഗരാവോ ചെയ്യാന്‍ പദ്ധതിയിട്ടത്.
കേജരിവാളിന്റെ ഗരാവോ പ്രക്ഷോഭത്തെതുടര്‍ന്ന് ഡല്‍ഹി മെട്രോയിലെ ആറ് സ്റ്റേഷനുകള്‍ അടച്ചിടാന്‍ മെട്രോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ പ്രക്ഷോഭകര്‍ ഒത്തുചേരാനായിരുന്നു പദ്ധതി.
SUMMERY: New Delhi: The Delhi Police has denied permission to RTI activist Arvind Kejriwal for a 'gherao protest' called by him in the capital tomorrow.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.