3 Arrested for Fake Advertisement | ഫേസ്ബുകില്‍ വ്യാജ കാര്‍ വില്‍പന പരസ്യം നല്‍കി ആളുകളെ കബളിപ്പിച്ചതായി പരാതി; 3 പേര്‍ അറസ്റ്റില്‍
Jun 29, 2022, 16:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) കാര്‍ വില്‍ക്കാനെന്ന വ്യാജേന ഫേസ്ബുകില്‍ പരസ്യം നല്‍കി ആളുകളെ കബളിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ ഒന്‍പതിന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ശിവം, അക്ഷയ്, ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് പേര്‍ ചേര്‍ന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ലജ്പത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഫോര്‍ച്യൂനര്‍ കാര്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നത് സംബന്ധിച്ച് ഫേസ്ബുകില്‍ പരസ്യം കണ്ടതായി പരാതിക്കാരന്‍ വെളിപ്പെടുത്തി.
അയാള്‍ കുറ്റാരോപിതരുമായി ബന്ധപ്പെടുകയും അവര്‍ കാര്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. 6.3 ലക്ഷം രൂപയ്ക്കാണ് ഇടപാട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരന്‍ നല്‍കിയ പണവുമായി മൂന്ന് പേരും അതേ കാറില്‍ രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍, സംഘം പരാതിക്കാരനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളുടെ കോള്‍ ഡാറ്റാ റെകോഡുകള്‍ വിശകലനം ചെയ്തു. ബാങ്ക് അകൗണ്ടുകളും വിശകലനം ചെയ്തപ്പോള്‍ അക്ഷയ് എന്ന പ്രതിയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതായി കണ്ടു.
അന്വേഷണത്തിനൊടുവില്‍ ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്ന് ഇവരിലൊരാളെ പിടികൂടാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞു. ഡെല്‍ഹിയിലെ സാകേതിലാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, തങ്ങളുടെ ആഡംബര ജീവിതത്തിനായി ആളുകളെ കബളിപ്പിച്ചതായി മൂവരും വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.