Arrested | പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയെന്ന കേസ്; പഞ്ചാബ് സ്വദേശികളായ 3 പേര്‍ പിടിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ മൂന്ന് പേരെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മല്‍കിത് സിംഗ്, ധര്‍മേന്ദ്ര സിംഗ്, ഹര്‍പല്‍ സിംഗ് എന്നിവരെയാണ് ഡെല്‍ഹി പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂനിറ്റ് പിടികൂടിയത്. 

പാകിസ്താനില്‍ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍ എന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു. പാകിസ്താനില്‍ നിന്ന് ഡ്രോണുകള്‍ വഴി കടത്തുന്ന മയക്കുമരുന്ന് പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്നും ഹവാല ഇടപാട് വഴിയാണ് പാകിസ്താനിലേക്കുള്ള പണക്കൈമാറ്റം നടക്കുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. 

അമേരിക, ഫിലിപീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഇവരില്‍ നിന്ന് ഫിലിപീന്‍സിലെയും അമേരികയിലെയും മൊബൈല്‍ നമ്പരുകള്‍ കണ്ടെടുത്തു. പാകിസ്താനില്‍ നിന്നെത്തുന്ന മയക്കുമരുന്ന് ശേഖരിക്കാന്‍ ഈ നമ്പറില്‍ നിന്നാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നത്. ഈ മയക്കുമരുന്ന് ഇവര്‍ പഞ്ചാബിലെ സപ്ലയര്‍ക് കൈമാറും. 2010-11 മുതല്‍ ഇവര്‍ രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Arrested | പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയെന്ന കേസ്; പഞ്ചാബ് സ്വദേശികളായ 3 പേര്‍ പിടിയില്‍


Keywords:  News, National-News, Punjab, Accused, Arrested, Police, Crime, Drugs, Smuggling, National, Crime-News, Delhi-News, New Delhi, Delhi Police Arrest 3 For Smuggling Drugs From Pak Using Drones.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia