Clash | എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും; സംഘര്‍ഷത്തിന് പിന്നാലെ ഡെല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) മുനിസിപല്‍ കോര്‍പറേഷനില്‍ (എംസിഡി) മേയര്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് ഡെല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. 
Aster mims 04/11/2022

മേയര്‍ തിരഞ്ഞെടുപ്പിനായി കോര്‍പറേഷന്‍ സമ്മേളനം ചേരുന്നതിന് മുന്‍പുതന്നെ ബിജെപി, ആം ആദ്മി പാര്‍ടി (എഎപി) കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മയെ പ്രോടെം സ്പീകര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. 

Clash | എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും; സംഘര്‍ഷത്തിന് പിന്നാലെ ഡെല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു


പ്രോടെം സ്പീകര്‍ സത്യ ശര്‍മ നോമിനേറ്റഡ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിഷേധം തുടങ്ങി. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് മേയര്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പിനിടെ എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എഎപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. 

തിരഞ്ഞെടുപ്പില്‍ 15 വര്‍ഷമായി ബിജെപിയുടെ കൈവശമായിരുന്ന കോര്‍പറേഷന്റെ ഭരണം എഎപി നേടിയിരുന്നു. 

Keywords:  News,National,India,New Delhi,Election,Top-Headlines,Politics,party,AAP,BJP, Clash,Video,Social-Media, Delhi MCD Mayor Election: AAP, BJP councillors clash ahead of swearing-in; house adjourned without electing mayor 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia