MCD Results | 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യമാകുമോ? ഡെൽഹി കോർപറേഷനിൽ ആം ആദ്‌മി പാർടിയും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം; തകർന്ന് കോൺഗ്രസ്

 


ന്യൂഡെൽഹി: (www.kvartha.com) ഡെൽഹി മുനിസിപൽ കോർപറേഷൻ (MCD) തെരഞ്ഞെടുപ്പിന്റെ വോടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്‌മി പാർടിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 15 വർഷമായി ഭരണത്തിലുള്ള ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. ആകെയുള്ള ദേശീയ തലസ്ഥാനത്തെ 250 വാർഡുകളിൽ 9.30 വരെ എഎപി 122 സീറ്റിലും ബിജെപി 118 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും മുന്നിലാണ്.       
                    
MCD Results | 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യമാകുമോ? ഡെൽഹി കോർപറേഷനിൽ ആം ആദ്‌മി പാർടിയും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം; തകർന്ന് കോൺഗ്രസ്

ഡിസംബർ നാലിന് നടന്ന തെരഞ്ഞെടുപ്പിൽ 50 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. മൊത്തം 1,349 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി വൻ വിജയത്തിനൊരുങ്ങുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതോടെ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർടി കടുത്ത പ്രതീക്ഷയിലാണ്.

നോർത്, സൗത്, ഈസ്റ്റ് എന്നിങ്ങനെ മുമ്പ് മൂന്നെണ്ണമായിരുന്ന കോർപറേഷനുകളെ ലയിപ്പിച്ച് കഴിഞ്ഞ മെയിലാണ് കേന്ദ്രസർകാർ പുതിയ കോർപറേഷൻ രൂപവത്കരിച്ചത്. മൂന്ന് കോർപറേഷനിലും 15 വർഷമായി ബിജെപി.ക്കായിരുന്നു ഭരണം. 2017-ലെ തെരഞ്ഞെടുപ്പിൽ 272 വാർഡിൽ ബിജെപി 181 സീറ്റിൽ ജയിച്ചപ്പോൾ എഎപി 48, കോൺഗ്രസ് 27 എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്.

Keywords: Delhi MCD Election Results: Close contest between AAP and BJP, National,New Delhi,News,Top-Headlines,BJP,Latest-News,Political party,Congress,MP,Central Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia