Arrested | 'നടപ്പാതയില്‍ ഉറങ്ങാന്‍ ഇടം നിഷേധിച്ച യുവതിയെ കൊല്ലാന്‍ ശ്രമിച്ചു'; യുവാവ് അറസ്റ്റിൽ

 


ന്യൂഡെല്‍ഹി: (www.kvartha.com) നടപ്പാതയില്‍ ഉറങ്ങാന്‍ ഇടം നിഷേധിച്ച യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റില്‍. പഹര്‍ഗഞ്ച് പ്രദേശത്തെ നടപ്പാതയിൽ താമസക്കാരനായ മനോജ് കുമാറാണ് (42) അറസ്റ്റിലായത്. ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലെ മൂന്നാം നമ്പർ ഗേറ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ അമൃത ഗുഗുലോത് പറഞ്ഞു.
          
Arrested | 'നടപ്പാതയില്‍ ഉറങ്ങാന്‍ ഇടം നിഷേധിച്ച യുവതിയെ കൊല്ലാന്‍ ശ്രമിച്ചു'; യുവാവ് അറസ്റ്റിൽ

'പൊലീസിനെ കണ്ട് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. സംശയം തോന്നി യുവാവിനെ പിന്തുടരുകയും ദി കൊണാട് ഹോടെലിന് സമീപത്ത് നിന്ന് പിടികൂടുകയും ചെയ്തു. മറ്റൊരു പൊലീസ് സംഘം യുവതിയെ എല്‍എച്എംസി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മൊഴി നല്‍കാന്‍ കഴിയാതെ വന്നതോടെ സംഭവസമയത്ത് അവിടെയുണ്ടായിരുന്ന, ആശുപത്രി സുരക്ഷാ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തു. എല്‍എച്എംസി ആശുപത്രിയുടെ ചുമരില്‍ കല്ലെറിയുന്ന വലിയ ശബ്ദം കേട്ടതായും ഒരാള്‍ മറ്റൊരാളെ ഫുട്പാത്തിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ടതായും ഇയാള്‍ പറഞ്ഞു. ഉടനെ തങ്ങളുടെ സൂപര്‍വൈസറെ വിവരമറിയിച്ചു.

പരിക്കേറ്റയാളുടെ തലയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു, അവരെ യുവാവ് മര്‍ദിക്കുകയായിരുന്നു. ഗാര്‍ഡുകള്‍ ഇടപെട്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി പ്രതി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.

ചോദ്യം ചെയ്യലില്‍ മനോജ് കുമാര്‍ കുറ്റം സമ്മതിച്ചു. താന്‍ ഉറങ്ങാനാണ് അവിടെ വന്നതെന്നും യുവതിയോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍, പ്രകോപിതനാകുകയും വലിയ കല്ലുകൊണ്ട് തലയില്‍ അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു,' പൊലീസ് പറഞ്ഞു.

Keywords: Delhi Man Tries to Kill Woman for Denying Space on Footpath to Sleep; Arrested, National,News, Top-Headlines, Newdelhi, Arrested, Woman, Police, Case, Man.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia