Killed | ഡെൽഹിയെ ഞെട്ടിച്ച് വീണ്ടും ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി; 'മൃതദേഹം കഷ്ണങ്ങളാക്കാൻ കത്തിയും വാങ്ങി'; യുവാവ് അറസ്റ്റിൽ; 'ശ്രദ്ധ വാക്കർ കൊലപാതക കേസ് പ്രചോദനം'
Dec 3, 2022, 11:53 IST
ന്യൂഡെൽഹി: (www.kvartha.com) പടിഞ്ഞാറൻ ഡെൽഹിയിലെ തിലക് നഗറിൽ 35 കാരിയായ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൻപ്രീത് എന്ന യുവാവാണ് പഞ്ചാബിൽ നിന്ന് അറസ്റ്റിലായത്. രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതിയായ അഫ്‌ത്വാബ് പൂനവല്ലയിൽ നിന്ന് ഇയാൾ പ്രചോദനം ഉൾക്കൊണ്ടിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൊലീസ് പറയുന്നത്
'രേഖാ റാണി എന്ന യുവതിയാണ് മരിച്ചത്. താടിയെല്ലിൽ കുത്തേറ്റ നിലയിൽ രേഖയുടെ മൃതദേഹം ഗണേഷ് നഗറിലെ വാടകവീട്ടിൽ നിന്നാണ് കണ്ടെത്തിയത്. 16 കാരിയായ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
നേരത്തെ വിവാഹിതനായ മൻപ്രീത്, 2015ൽ രേഖയുമായി ബന്ധം സ്ഥാപിക്കുകയും ഗണേഷ് നഗറിൽ രേഖയോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. എന്നാൽ താമസിയാതെ, ബന്ധം തുടരാൻ ആഗ്രഹിക്കാത്ത മൻപ്രീത്, ഇതിൽ നിന്ന് ഒഴിവാകാൻ പങ്കാളിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.
ഡിസംബർ ഒന്നിന് രാത്രി 16കാരിക്ക് ഉറക്കഗുളിക നൽകുകയും അവൾ ഉറങ്ങിയ ശേഷം രേഖയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രേഖയുടെ മൃതദേഹം വെട്ടിനുറുക്കാനാണ് ഇയാൾ കത്തി വാങ്ങിയത്. എന്നാൽ 16 വയസുള്ള പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നതിനാൽ, കുറ്റകൃത്യം ചെയ്ത ശേഷം മുങ്ങുന്നതാണ് നല്ലതെന്ന് ഇയാൾ കരുതി. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ മൻപ്രീത് പ്രതിയാണ്. യുവതിയുടെ മകളുടെ പരാതിയിൽ ഐപിസി 302 (കൊലപാതകം), 201 പ്രകാരമാണ് കേസെടുത്തത്'.

Keywords: Delhi Man Kills Live-In Partner: Cops, National,New Delhi,News,Top-Headlines,Latest-News,Police,Murder case,Kills.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.