Arrested | '4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പാർക്കിൽ ഉപേക്ഷിച്ചു'; ദൃശ്യങ്ങൾ സിസിടിവിയിൽ; പിന്നാലെ യുവാവ് അറസ്റ്റിൽ; ആശുപത്രിയില് മരണത്തോട് മല്ലിട്ട് പെൺകുട്ടി
Dec 27, 2022, 12:19 IST
ന്യൂഡെൽഹി: (www.kvartha.com) നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പാർക്കിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അനിൽ പഥക് എന്നയാളാണ് പിടിയിലായത്. പെൺകുട്ടി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.
ബുധനാഴ്ച ഔട്ടർ-നോർത്ത് ഡെൽഹിയിലെ ഭൽസ്വ ഡയറി പ്രദേശത്താണ് സംഭവം നടന്നത്. കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളായ പെൺകുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അനിൽ പഥക് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ പെൺകുട്ടിയെ പിടിച്ചു കൊണ്ടുപോകുന്നത് വ്യക്തമാണ്.
രാത്രിയായിട്ടും പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. അതിനിടെ പിറ്റേ ദിവസം പുലർച്ചെ പ്രദേശത്തെ പാർക്കിന് സമീപം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും തട്ടിക്കൊണ്ടുപോയതിനും പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷനും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Keywords: Delhi Man Arrested For Kidnapping And Assaulting 4-Year-Old Girl, Was Caught On CCTV, New Delhi,National,News,Top-Headlines,Latest-News,Arrested,Kidnap,Assault,CCTV.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.