ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത് ഡോക്ടര്‍ അടക്കം 8പേര്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2021) ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത് ഡോക്ടര്‍ അടക്കം എട്ടുപേര്‍. ഡെല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി വകുപ്പ് തലവനായ ഡോ. ആര്‍ കെ ഹിമതാനി അടക്കം എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത് ഡോക്ടര്‍ അടക്കം 8പേര്‍
Aster_MIMS ഇതില്‍ ആറുപേര്‍ തീവ്രപരിചരണവിഭാഗത്തിലും, രണ്ടുപേര്‍ ജനറല്‍ വാര്‍ഡിലും ചികിത്സയിലായിരുന്നു. രണ്ട് മണിക്കൂറോളം ഓക്സിജന്‍ സപ്‌ളൈ നിലച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ ഓക്സിജന്‍ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ നല്‍കാന്‍ കഴിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ബത്രയില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്.

Keywords:  Delhi Hospital Says Doctor Among 8 Dead After It Ran Out Of Oxygen, News, New Delhi, Hospital, Treatment, Dead, Patient, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia