ഏക സിവില്‍കോഡിനായി 3 മാസത്തിനകം കരട് തയാറാക്കണം; കേന്ദ്രത്തിന് കോടതി നോട്ടീസയച്ചു
May 31, 2019, 18:25 IST
ന്യൂഡല്‍ഹി: (www.kvartha.com 31.05.2019) രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കരട് രൂപം തയ്യാറാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്. ഭരണഘടനയുടെ 14, 15, 44 വകുപ്പുകള്‍ ഉള്‍കൊണ്ട് ഏക സിവില്‍കോഡിനായി കരട് തയാറാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈകോടതിയാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. വിഷയത്തില്‍ നിയമ കമീഷനും നോട്ടീസ് അയച്ചിട്ടുണ്ട്.
ബിജെപി നേതാവ് അശ്വിനി ഉപാധ്യായുടെ ഹര്‍ജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. ഏക സിവില്‍കോഡിന്റെ കരട് രൂപം മൂന്ന് മാസത്തിനകം തയാറാക്കാനായി ജുഡീഷ്യല്‍ കമീഷനെയോ ഉന്നതാധികാര സമിതിയെയോ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
വിവിധ മതങ്ങളിലെയും വിഭാഗങ്ങളിലെയും വികസിത രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമങ്ങള്‍ പരിഗണിച്ച് തയാറാക്കുന്ന കരട് രൂപം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തേക്ക് ജനാഭിപ്രായം മനസിലാക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: National, News, Civil code, High Court, New Delhi, Central Government, Notice, Delhi High Court Seeks Centre's Reply On Plea For Uniform Civil Code.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.