High Court | അനധികൃതമായി ലോകപ്പിലടച്ച വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈകോടതി

 


ന്യൂഡെല്‍ഹി:(KVARTHA) അനധികൃതമായി ലോകപ്പിലടച്ച വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈകോടതി. നഷ്ടപരിഹാരത്തുക സ്റ്റേഷനിലെ രണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് ഉത്തരവിട്ടു. പങ്കജ് കുമാര്‍ ശര്‍മ എന്നയാളാണ് പരാതിക്കാരന്‍

2022 സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ ബദര്‍പുര്‍ സ്റ്റേഷനില്‍ അരമണിക്കൂര്‍ ലോകപ്പില്‍ അടച്ചിട്ട ശേഷം വിട്ടയച്ചു എന്നായിരുന്നു പങ്കജ് കുമാര്‍ ശര്‍മ എന്നയാളുടെ പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് കമിഷണര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണു നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചത്. അരമണിക്കൂര്‍ ആണെങ്കില്‍ പോലും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചത്.

High Court | അനധികൃതമായി ലോകപ്പിലടച്ച വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈകോടതി

സംഭവം നടന്ന ദിവസം പ്രദേശത്ത് കട നടത്തുകയായിരുന്ന പങ്കജ് കുമാര്‍ ശര്‍മയുടെ അരികില്‍ ഒരു സ്ത്രീയെത്തി തന്നെ പച്ചക്കറിക്കച്ചവടക്കാരന്‍ കുത്തിപ്പരുക്കേല്‍പിച്ചു എന്നു പറഞ്ഞു. ശര്‍മ ഉടന്‍ തന്നെ ബദര്‍പുര്‍ സ്റ്റേഷനില്‍ വിളിച്ച് വിവരം നല്‍കി. എന്നാല്‍, സംഭവസ്ഥലത്ത് എത്തിയ പൊലീസ് ശര്‍മയെ ജീപില്‍ കയറ്റിക്കൊണ്ടുപോകുകയാണു ചെയ്തത്. ഇതിനെതിരെയാണ് ശര്‍മ ഹൈകോടതിയെ സമീപിച്ചത്.

സംഭവത്തില്‍ ബദര്‍പുര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് ഗൗതത്തിനും ശമീം ഖാനുമെതിരെ അന്വേഷണം നടത്തി നടപടിയെടുത്തു എന്നാണു ഡെല്‍ഹി പൊലീസ് ഹൈകോടതിയില്‍ ധരിപ്പിച്ചത്. എന്നാല്‍, തങ്ങള്‍ നിയമത്തിന് അതീതരാണെന്നു കരുതി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് ഒരു സന്ദേശം നല്‍കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞാണ് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

Keywords: Delhi High Court orders two police officers to pay ₹50k compensation for illegally detaining man for half an hour, New Delhi, News, Delhi HC, Order, Compensation, Complaint, Police, Phone Call, National. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia