ആര്‍ത്തവം നിലച്ച സ്ത്രീയെ മാനഭംഗപ്പെടുത്തിയാല്‍ ബലാത്സംഗ കുറ്റമാവില്ല; ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു
Nov 4, 2014, 17:00 IST
ഡെല്‍ഹി: (www.kvartha.com 04.11.2014) ആര്‍ത്തവം നിലച്ച സ്ത്രീയെ മാനഭംഗപ്പെടുത്തിയാല്‍ ബലാത്സംഗ കുറ്റമാവില്ലെന്ന ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു. ഡെല്‍ഹി ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിച്ചത്.
ആര്‍ത്തവം നിലച്ച സ്ത്രീയുമായി നിര്‍ബന്ധിത ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി പരിഗണിക്കാന്‍ കഴിയില്ലെന്ന വിധി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡെല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗ്, മുക്ത ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2010 ഡിസംബറില്‍ 65 കാരിയായ വൃദ്ധ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിവാദ വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതി അചേയ് ലാലി(49)ന്റെ അപ്പീലിലാണ് വിധി. കേസില്‍ 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച കീഴ്‌കോടതി വിധിയെ തഴഞ്ഞ് ഹൈക്കോടതി ഇയാളെ വെറുതെവിട്ടു.
കൊല്ലപ്പെട്ട സ്ത്രീയെ ഇയാള്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയയാക്കിയിരിക്കാം. എന്നാല്‍ അത് ബലാത്സംഗമായി കണക്കാക്കേണ്ടതില്ല. ആര്‍ത്തവം നിലച്ചവരെ പീഡിപ്പിക്കുന്നത് ഐ.പി.സി 376 ാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണ്. എന്നാല്‍ ബലാത്സംഗക്കുറ്റമായി പരിഗണിക്കില്ല.
ഈ കേസില്‍ പീഡനത്തിനിരയായ സ്ത്രീയുടെ പ്രായം 65 നും 70 നും ഇടയിലാണ്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീയാണെന്നതിനാല്‍ പ്രതിക്കെതിരെ ബലാത്സംഗത്തിന് ശിക്ഷ വിധിക്കാനാവില്ല. കേസില്‍ അപ്പീല്‍ നല്‍കിയയാള്‍ സ്ത്രീയുമായി നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ബലപ്രയോഗം നടന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഡെല്‍ഹിയിലെ മഞ്ജു കാ തിലയിലെ വീട്ടിലാണ് 65കാരിയായ വൃദ്ധ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്നും കുടിച്ചുബോധം കെട്ട നിലയിലാണ് പോലീസ് അചോയ് ലാലിനെ അറസ്റ്റ് ചെയ്തത്. വൃദ്ധയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ശരീരത്തില്‍ മറ്റു മുറിവുകളോ പാടുകളോ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ആര്‍ത്തവ വിരാമം എന്ന പ്രയോഗത്തിലൂടെ കോടതി നടത്തിയ പരാമര്‍ശത്തിനും പ്രതിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനുമെതിരെ സ്ത്രീപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: Delhi High Court judgement on rape and murder of 65-year-old sparks off debate,Criticism, Justice, Appeal, Molestation, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.