High Court Order | 'മാതാവിന്റെ തീരുമാനം പരമപ്രധാനം'; 33 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭം അവസാനിപ്പിക്കാന്‍ യുവതിക്ക് അനുവാദം നല്‍കി ഡെല്‍ഹി ഹൈക്കോടതി
Dec 6, 2022, 20:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) അമ്മയുടെ തീരുമാനം പരമപ്രധാനമെന്ന് നിരീക്ഷിച്ച്, വിവാഹിതയായ 26കാരിക്ക് 33 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി ഡെല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കിയത്. ഗര്‍ഭപാത്രത്തില്‍ വളരുന്ന കുട്ടിക്ക് സെറിബ്രല്‍ ഡിസോര്‍ഡേഴ്‌സ് ഉള്ളതായി ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 12ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഭ്രൂണത്തിന് സെറിബ്രല്‍ തകരാറുണ്ടെന്ന് കണ്ടെത്തിയതായി ഹര്‍ജിയില്‍ പറയുന്നു. നവംബര്‍ 14-ന് അള്‍ട്രാസൗണ്ട് പരിശോധന ഒന്നുകൂടി സ്ഥിരീകരിക്കാന്‍ യുവതിയെ വീണ്ടും അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയയാക്കി. അതിലും സെറിബ്രല്‍ ഡിസോര്‍ഡേഴ്‌സ് വ്യക്തമായി.
എംടിപി നിയമത്തിലെ സെക്ഷന്‍ 3(2)(ബി), 3(2)(ഡി) പ്രകാരം ഭ്രൂണം നീക്കം ചെയ്യാന്‍ അനുമതി നല്‍കാമെന്ന ബോംബെ ഹൈക്കോടതിയുടെയും കല്‍ക്കട്ട ഹൈക്കോടതിയുടെയും വിധി യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉദ്ധരിച്ചു. വിഷയത്തില്‍ അമ്മയുടെ ആശങ്ക കണക്കിലെടുത്ത കോടതി, യുവതിയുടെ തീരുമാനമാണ് അന്തിമമെന്ന് പ്രസ്താവിക്കുകയായിരുന്നു.

Keywords: Latest-News, National, Top-Headlines, High-Court, Verdict, New Delhi, Pregnant Woman, Delhi High Court gives nod to medical termination of 33-week pregnancy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.