Allegation | മദ്യനയ അഴിമതിക്കേസ്: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് നല്‍കിയിരുന്നത്
ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് കേജ് രിവാള്‍ അഭിഭാഷകന്‍ മുഖേന സുപ്രീം കോടതിയില്‍ നല്‍കിയിരുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തേ രണ്ട് ഹര്‍ജികളും ഡെല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജാമ്യം തേടി കേജ് രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ കേജ് രിവാളിനു സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയിലില്‍നിന്ന് ഇറങ്ങാനാകൂ.
മാര്‍ച്ച് 21നാണ് ഡെല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടു കേജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് ജദാമ്യം അനുവദിച്ചത്. കേജ് രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന്
ജാമ്യകാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് കേജ് രിവാള്‍ ജയിലിലേക്ക് മടങ്ങിയത്.
#Kejriwal, #DelhiLiquorScam, #SupremeCourt, #IndiaPolitics, #CBI
