മുംബൈയില്‍ ശിവസേന വിലക്കിയ പാക് ഗായകന് ഡെല്‍ഹിയില്‍ സംഗീതമൊരുക്കാന്‍ ക്ഷണം
Oct 8, 2015, 13:13 IST
ന്യൂഡല്‍ഹി: (www .kvartha.com 08.10.2015) ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡെല്‍ഹി സര്‍ക്കാരിന്റെ ക്ഷണം. സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡെല്‍ഹിയില്‍ സംഗീത പരിപാടി നടത്താന്‍ ആം ആദ്മി സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.
ഡെല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.
വെള്ളിയാഴ്ചയായിരുന്നു മുംബൈയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ തീവ്രവാദവും അതിര്‍ത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാകിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്‌കാരിക സഹകരണം അനുവദിക്കില്ലെന്നും സംഗീതപരിപാടി തടയുമെന്നുമുള്ള ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പുണെയില്‍ പാക്ക് ഗായകന്‍ ആതിഫ് അസ്‌ലമിന്റെ സംഗീത പരിപാടിയും റദ്ദാക്കിയിരുന്നു.
Also Read:
16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കി; കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍, കാര്‍ കസ്റ്റഡിയില്‍
Keywords: Delhi govt invites Ghulam Ali to perform in national capital, Mumbai, Politics, Threatened, Pune, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.