ഡെൽഹിയിലും ഉത്തരാഖണ്ഡിലും ബാങ്ക് വിളിക്ക് നിരോധനം; വ്യാപക പ്രതിഷേധം, സംഭവം നിഷേധിച്ച് അധികൃതർ
Apr 25, 2020, 13:30 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 25.04.2020) ഡെൽഹിയിലെ പ്രേംനഗറിലും ഉത്തരാഖണ്ഡിലെ ചിലയിടങ്ങളിലും പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിനെതിരേ പോലിസ് രംഗത്തെത്തി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വിളിക്കരുതെന്നാണ് പോലിസുകാര്‍ അറിയിച്ചത്. സംഭവം വിവാദമായതോടെ ആരോപണം നിഷേധിച്ച് അധികൃതർ രംഗത്തെത്തിയതായി 'ജനത കി റിപ്പോർട്ടർ ഡോട്ട് കോം' എന്ന ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പ്രേംനഗറിലെ പള്ളിയിലെത്തിയ രണ്ട് പോലിസുകാര്‍ ബാങ്ക് വിളിക്കുന്നത് തടയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പോലിസുകാര്‍ ബാങ്ക് വിളി നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് പോലിസുകാരും കൂടിയിരുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി.ലഫ്. ഗവര്‍ണറുടെ ഉത്തരവാണെന്ന് പോലീസ് മറുപടി നൽകി. സംഭവം വിവാദമായതോടെ വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ രംഗത്തെത്തി. ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബെയ്ജാല്‍ പറഞ്ഞു. ബാങ്ക് നിരോധിച്ചിട്ടില്ലെന്നും പോലിസിന് ഇത് സംബന്ധിച്ച പുതുക്കിയ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അനില്‍ ബെയ്ജല്‍ ട്വീറ്റ് ചെയ്തു.
വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ വീടുകള്‍ക്കുള്ളില്‍ നിര്‍വഹിക്കണമെന്നും ബാങ്ക് വിളിക്കുന്ന കാര്യത്തില്‍ നിരോധനമൊന്നുമില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
അതിനിടെ. ഉത്തരാഖണ്ഡിലും പോലിസ് ഇടപെട്ട് ബാങ്ക് വിളിക്കുന്നത് പലയിടങ്ങളിലും തടഞ്ഞിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വിളിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞുവെന്നാണ് പോലിസ് അറിയിച്ചത്. എന്നാൽ ബാങ്ക് വിളിക്കുന്നത് നിരോധിച്ചിട്ടില്ലെന്നും ലൗഡ് സ്പീക്കറില്‍ ശബ്ദം കുറച്ച് അത് നിര്‍വഹിക്കാവുന്നതാണെന്നും ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
Summary: Delhi government, Uttarakhand Police deny ban on Azan after huge confusion on social media on Ramadan eve

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.