ന്യൂദല്‍ഹി: രാജ്യത്തിന്റെ പൊതുമനസാക്ഷിയെ പിടിച്ചുലച്ച ദല്‍ഹി കൂട്ടമാനഭംഗ കേസില്‍ സാകേതിലെ അതിവേഗ കോടതിയില്‍ ചൊവാഴ്ച രഹസ്യ വിചാരണ തുടങ്ങും. സംഭവദിവസം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അടക്കം നാല് സാക്ഷികളെയാകും ചൊവാഴ്ച വിസ്തരിക്കുക.
ബസ് ഡ്രൈവര്‍ രാംസിംഗ്, സഹോദരന്‍ മുകേഷ്, വിനയ്, പവാന്‍, അക്ഷയ് എന്നിവരാണ് കേസിലെ കുറ്റക്കാര്‍. ആറാമത്തെ പ്രതിയെ പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ജുവൈനല്‍ കോടതിയിലാകും വിസ്തരിക്കുക. കൊലപാതകം, കൂട്ടബലാല്‍സംഗം, തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന, കവര്‍ച എന്നിങ്ങനെ ഐ.പി.സിയിലെ 13 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുതിര്‍ന്ന പ്രതികള്‍ക്ക് മരണശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു. പ്രായപൂര്‍ത്തിയത്തൊത്ത പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. കഴിഞ്ഞ ഡിസംബര്‍ 16നാണ് സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി സിറ്റി സര്‍വീസ് നടത്തുന്ന ബസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജാനുവരി 29ന് മരിച്ചു. സംഭവത്തെ തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ന്യൂദല്‍ഹിയില്‍ അരങ്ങേറിയത്.
Keywords: The trial of Delhi gang rape case will be held today in Saketh fast rack court., New Delhi, Gang Rape, Court, Accused, Dies, National, Bus Driver, Student, Delhi Gang rape, Molestation, Malayalam News, Kerala Vartha, Kerala News, National News, Delhi News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.