Assaults | അരിയും നാരങ്ങയും തിന്ന് യുവതിയുടെ മുഖം ചുവന്നു; പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തുവെന്ന് പരാതി; കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അരിയും നാരങ്ങയും തിന്ന് യുവതിയുടെ മുഖം ചുവന്നു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തുവെന്ന് പരാതി. 


Assaults | അരിയും നാരങ്ങയും തിന്ന് യുവതിയുടെ മുഖം ചുവന്നു; പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തുവെന്ന് പരാതി; കേസെടുത്ത് പൊലീസ്

സംഭവത്തില്‍ യുവതിയെ പീഡിപ്പിച്ച കുടുംബത്തിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സത്ബാരിയിലെ അന്‍സല്‍ വില്ലയിലുള്ള ആഡംബര ഫാം ഹൗസില്‍ വീട്ടുജോലിക്കുനിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മര്‍ദനത്തിനും അതിക്രമത്തിനും ഇരയായത്.

സംഭവത്തെ കുറിച്ച് മൈദന്‍ഗര്‍ഹി പൊലീസ് പറയുന്നത്:

തെക്കന്‍ ഡെല്‍ഹിയിലെ സത്ബാരിയിലാണ് ക്രൂരമായ സംഭവം നടന്നത്. പത്ത് മാസം മുന്‍പ് സ്ത്രീയെ ആക്രമിച്ചവരുടെ വീട്ടില്‍ ഒരു മോഷണം നടന്നിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് ഒന്‍പതിന് ഇവരുടെ വീട്ടില്‍ ആഭിചാരക്രിയകളും നടന്നു.

ആഭിചാര കര്‍മങ്ങള്‍ക്കുശേഷം ജോലിക്കാര്‍ക്കെല്ലാം മന്ത്രവാദി അരിയും നാരങ്ങയും തിന്നാന്‍ കൊടുത്തു. അരിയും നാരങ്ങയും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാകും മോഷ്ടാവ് എന്നു മന്ത്രവാദി പറയുകയുണ്ടായി. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നു. ഇതോടെ വീട്ടുടമ സ്ത്രീയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.

മറ്റു വീട്ടുജോലിക്കാര്‍ നോക്കിനില്‍ക്കെ യുവതിയെ വിവസ്ത്രയാക്കുകയും മുറിയില്‍ 24 മണിക്കൂറോളം ബന്ദിയാക്കുകയും ചെയ്തു. ആഗസ്ത് പത്തിനു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി അക്രമിയുടെ അനുവാദം തേടുകയും അപമാനം സഹിക്കാന്‍ വയ്യാതെ ശുചിമുറിയില്‍ വച്ച് വിഷം കഴിക്കുകയും ചെയ്തു.

സ്ത്രീയുടെ നില ഗുരുതരമായതോടെ അക്രമികള്‍ അവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആഗസ്ത് പതിനൊന്നിന് സ്ത്രീയുടെ പരാതിയില്‍ കേസെടുക്കുകയായിരുന്നു.

Keywords: Delhi Family Assaults Domestic Help After Occultist's Theft Charge, New Delhi, News, Police, Assault, Injured, Complaint, Hospital, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia