Resignation | ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു; സ്വീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍
Feb 28, 2023, 18:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ അംഗീകരിച്ചു. അഴിമതി ആരോപണത്തില്‍ ഇരുവരും ജയിലാണ്.
കേജ്രിവാള് മന്ത്രിസഭയില്‍ 18 വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ആം ആദ്മി പാര്‍ടിയില്‍ രണ്ടാമനായിരുന്ന സിസോദിയയുടെ അറസ്റ്റ് പാര്‍ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രതിഛായ തിരിച്ചുപിടിക്കാനാണ് സിസോദിയയുടെ രാജിയെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്.
മദ്യനയക്കേസില്‍ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. മാര്ച് നാല് വരെയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഡെല്‍ഹി റോസ് അവന്യു കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം ജഡ്ജി എന്‍കെ നാഗ്പാല്‍ അംഗീകരിക്കുകയായിരുന്നു. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ ഇഡി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലടച്ചത്.
സിബിഐ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സിസോദിയയുടെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചിരുന്നു. ആദ്യം ഹൈകോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. സിസോദിയയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി പറഞ്ഞു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിസോദിയ ഹര്‍ജി പിന്‍വലിച്ചു. പിന്നാലെയാണ് രാജിവച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐയുടെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച രാത്രി 7.15 ഓടെയാണ് സിസോദിയ അറസ്റ്റിലായത്.
Keywords: Delhi Excise Policy Case: Minsters Manish Sisodia, Satyendar Jain resign from their posts, New Delhi, Resignation, Arrested, Arvind Kejriwal, Central Jail, Court, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.