Satyendar Jain | ജയിലിലെ ശുചിമുറിയില്‍ വീണ് പരുക്ക്; ഡെല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലെ തടവില്‍ കഴിയുന്ന ഡെല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന് ശുചിമുറിയില്‍ കുഴഞ്ഞുവീണ് പരുക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുലര്‍ചെ ആറുമണിയോടെയാണ് സംഭവമെന്നും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. സാരമായ പരുക്കേറ്റതിനെത്തുടര്‍ന്ന് ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയിലാണ് ജെയിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ തീവ്രപരിചണവിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ വൈദ്യസഹായത്തിനായി ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയും സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയിരുന്നു. 

അതേസമയം, നട്ടെല്ലിന്റെ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടവരുടെ പട്ടികയില്‍ 416-ാമതാണ് ജെയിന്റെ സ്ഥാനമെന്ന് എഎപി പറയുന്നു. ഇതോടെ അഞ്ച് മാസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമേ ജെയിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ സാധിക്കൂ.

2022 മേയ് 30നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജെയിനിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2015-16 കാലയളവില്‍ തന്റെ ഉടമസ്ഥതയിലുള്ള കംപനികളുടെ മറവില്‍ 4.63 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദര്‍ വെളുപ്പിച്ചെന്നാണ് സിബിഐ കേസ്.

പ്രയസ് ഇന്‍ഫോ സെല്യൂഷന്‍സ്, അകിന്‍ചന്ദ് ഡവലപേഴ്‌സ്, മംഗള്‍യാന്‍ പ്രോജക്ട് എന്നീ കംപനികളുടെ പേരില്‍ നടന്ന ഇടപാടുകളാണു സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. സത്യേന്ദറിന്റെ കുടുംബാംഗങ്ങളും കേസില്‍ പ്രതികളാണ്. എഎപി നേതാവിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാര്‍ടി ആരോപിച്ചിരുന്നു.

Satyendar Jain | ജയിലിലെ ശുചിമുറിയില്‍ വീണ് പരുക്ക്; ഡെല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Keywords:  News, National-News, National, Delhi-News, Delhi-Ex-Minister, Satyendar Jain, Tihar Jail, Fell, Bathroom, Hospitalized, AAP-Leader, Prison, Case, Delhi Ex Minister Satyendar Jain In ICU, Fell In Tihar Jail Bathroom.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia