മോഡി സര്‍ക്കാരിനെ ആക്രമിച്ചും കെജരിവാളിനെ അഭിനന്ദിച്ചും അണ്ണാ ഹസാരെ

 


ADVERTISEMENT

മഹാരാഷ്ട്ര: (www.kvartha.com 10/02/2015) അഴിമതിവിരുദ്ധ നേതാവും അറിയപ്പെടുന്ന ഗാന്ധിയനുമായ അണ്ണാ ഹസാരെ ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ നേടിയ വിജയത്തെ അനുമോദിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി കാഴ്ച വച്ചത് അവിശ്വസനീയ പ്രകടനമായിരുന്നുവെന്ന് അനുമോദനചടങ്ങില്‍ ഹസാരെ അറിയിച്ചു.

എ എ പിയുടെ വിജയം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോഡി സര്‍കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള ദിനങ്ങള്‍ വ്യവസായികള്‍ക്കുള്ള ദിനമാക്കി മാറ്റിയ കേന്ദ്രനിലപാടിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് എ എ പിയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോഡി സര്‍ക്കാരിനെ ആക്രമിച്ചും കെജരിവാളിനെ അഭിനന്ദിച്ചും അണ്ണാ ഹസാരെ
കെജരിവാളിന് എന്റെ എല്ലാ ഭാവുകങ്ങളും. ഞങ്ങളിലൊരാളായ കെജരിവാള്‍ ജനലോക്പാല്‍ ബില്ലിനെതിരെയുള്ള സമരത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഏത് സര്‍ക്കാരിനെക്കാളും വലുതാണ് ജനങ്ങള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരുടെ ജോലി കൃത്യമായി ചെയ്തു. കെജരിവാളിനെ ഭരിക്കേണ്ട രീതി പഠിപ്പിക്കാന്‍ ഞാനളല്ല. കാരണം അയാള്‍ നല്ലൊരു ഭരണകര്‍ത്താവാണ്. ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.


Also Read:  
ആം ആദ്മിയുടെ തകര്‍പ്പന്‍ ജയം: കാസര്‍കോട്ടും ആഹ്ലാദം, പ്രകടനം വൈകിട്ട്

Keywords:  Anna Hazare, New Delhi, Assembly Election, attack, Narendra Modi, Government, Maharashtra, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia