ഡല്‍ഹി തെരഞ്ഞെടുപ്പ്; മെട്രോകള്‍ കേന്ദ്രീകരിച്ച് ബിജെപിയുടെയും എഎപിയുടെയും വോട്ടിനായുള്ള വേട്ട
Jan 23, 2015, 10:45 IST
ന്യൂഡല്‍ഹി:(www.kvartha.com 23.01.2015) ഡല്‍ഹി മഹാനഗരത്തിന്റെ കണ്ണുകളും കാതുകളും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനും പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കുമായി കാതോര്‍ക്കവേ ബിജെപിയും എ എ പിയും തങ്ങളുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.സംസ്ഥാനത്തെ പ്രധാന ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇരു കൂട്ടരും പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ടിയുടെ മുന്നൂറോളം പ്രവര്‍ത്തകര്‍ മെട്രോ ട്രെയിനുകളിലെ യാത്രികരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രചരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രെയിനിലെ യാത്രക്കാരോട് വോട്ടു ചോദിക്കുന്നതിനുപുറമേ തിരക്കേറിയ സ്റ്റേഷനുകളിലുള്ള ജനങ്ങളുമായി സംവദിക്കാനും എ എ പി പ്രവര്‍ത്തകര്‍ സമയം കണ്ടെത്തും. പത്തു ദിവസത്തോളം ഇത്തരത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതിനായാണ് പാര്‍ടി ലക്ഷ്യമിടുന്നത്.
മെട്രോ ട്രെയിനിലെ യാത്രികരുമായി സംവാദവും ചര്‍ച്ചകളും സംഘടിപ്പിക്കാനും 49 ദിവസത്തെ ഭരണം കൊണ്ട് എ എ പി ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ വിശദികരിക്കാനും യാത്രികരുമായി സമ്പര്‍ക്കം പുലര്‍ത്താനുമാണ് പ്രവര്‍ത്തകര്‍ പ്രചരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രമിക്കുക, കൂടാതെ യാത്രികരുടെ പാര്‍ടിസംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി പറയാനും തുറന്ന ചര്‍ച്ച നടത്തുവാനും ഈ ദിവസങ്ങള്‍ ആം ആദ്മി പാര്‍ടി വിനിയോഗിക്കും. പ്രവര്‍ത്തകര്‍ക്കായി ഒരു ബോധവല്‍ക്കരണപരിപാടിയും പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കും. പാര്‍ടി പ്രവര്‍ത്തകന്‍ ദര്‍ഗേഷ് പഥക് പറഞ്ഞു
ട്രെയിനുകളിലൂടെയുള്ള പരസ്യപ്രചരണത്തിനായിരിക്കും ബിജെപി മുന്‍തൂക്കം നല്‍കുന്നത്. ബിജെപിയുടെ പ്രചരണങ്ങള്‍ പ്രധാനമായും ശിവാജി പാര്‍ക്കിന്റെ പരിസരപ്രദേശങ്ങളും ദ്വാള ക്വാന്‍ മെട്രോ സ്‌റ്റേഷനുകളെയും കേന്ദ്രികരിച്ചുള്ളതായിരിക്കും. തങ്ങളുടെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള പരസ്യവാചകങ്ങള്‍ ട്രെയിനിനകത്ത് പതിപ്പിക്കുന്നതിലൂടെ യാത്രക്കാരുടെ ശ്രദ്ധ നേടാനാണ് ബിജെപിയുടെ ശ്രമം.
മുപ്പത് ട്രെയിനുകളാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ഇരുകൂട്ടരും ഉപയോഗപ്പെടുത്തുകയെന്നാണ് ഡല്‍ഹി മെട്രോ ഔദ്യോഗികവൃത്തം അറിയിച്ചിരിക്കുന്നത്
Also Read:
കെ.എസ്.ടി.പി റോഡ്: ചെമ്മനാട്ടെ പ്രശ്‌നം തീര്‍ക്കാന്‍ കലക്ടറും കെ.എസ്.ടി.പി അധികൃതരും 28 ന് എത്തും
Keywords: New Delhi, Assembly Election, BJP, Voters, Metro, Passenger, Train, Discuss, Advertisement, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.