കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ധാര്‍ഷ്ട്യം അവരെ തോല്‍പിച്ചെന്ന് കെജരിവാള്‍
Feb 10, 2015, 16:39 IST
ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തിയത് അവരുടെ ധാര്‍ഷ്ട്യമെന്ന് എ എ പി നേതാവ് അരവിന്ദ് കെജരിവാള്‍. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എ എ പി വിജയം കൊയ്തതിന്റെ ആഘോഷ ചടങ്ങിന്റെ ഭാഗമായി അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയം നേടിയതില്‍ മതി മറക്കരുതെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട കെജരിവാള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്ക് കാരണം അവരുടെ ധാര്‍ഷ്ട്യമാണെന്നും അഭിപ്രായപ്പെട്ടു. കൂടുതല്‍ അഹങ്കരിച്ചാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിധി തന്നെയാകും അഞ്ച് വര്‍ഷത്തിനുശേഷം ആം ആദ്മിക്കെന്നും കെജരിവാള്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു
എഴുപതില്‍ അറുപത്തിയേഴ് മണ്ഡലങ്ങളിലാണ് ആപ് മുന്നിട്ട് നില്‍ക്കുന്നത്. ബി.ജെപി മുന്നിട്ട് നില്‍ക്കുന്നത് കേവലം മൂന്ന് മണ്ഡലങ്ങളില്‍ മാത്രം. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിനായിരുന്നു

എഴുപതില്‍ അറുപത്തിയേഴ് മണ്ഡലങ്ങളിലാണ് ആപ് മുന്നിട്ട് നില്‍ക്കുന്നത്. ബി.ജെപി മുന്നിട്ട് നില്‍ക്കുന്നത് കേവലം മൂന്ന് മണ്ഡലങ്ങളില്‍ മാത്രം. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിനായിരുന്നു
Also Read:
കോളജ് വിദ്യാര്‍ത്ഥിനിയെ വഴിയില്‍ പീഡിപ്പിക്കാന്‍ ശ്രമം; വിവാഹിതനായ യുവാവ് അറസ്റ്റില്‍
Keywords: Congress, BJP, New Delhi, Election, Leader, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.