രാജ്യം ഉറ്റുനോക്കുന്ന ഡെല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു; 1.47 കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ജാമിഅ സമരവേദി താല്‍ക്കാലികമായി മാറ്റി: കനത്ത സുരക്ഷ

 


ന്യൂഡല്‍ഹി: (www.kvartha.com 08.02.2020) രാജ്യം ഉറ്റുനോക്കുന്ന ഡെല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പതുമണിവരെ 4.90 ശതമാനം പോളിംഗ് രേഖപ്പെടുത്തി.രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ എ പി യും, ബി ജെ പി യും, കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. എ എ പി 70 സീറ്റിലും മത്സരിക്കുന്നുണ്ട്.

രാജ്യം ഉറ്റുനോക്കുന്ന ഡെല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു; 1.47 കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ജാമിഅ സമരവേദി താല്‍ക്കാലികമായി മാറ്റി: കനത്ത സുരക്ഷ

ഡെല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മത്സരിക്കുന്ന ഡെല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

പൗരത്വനിയമത്തിനെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപകല്‍ സമരം നടക്കുന്ന ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ജാ​മിഅ മിലിയ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​​​​ന്റെ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​മ്പി​ൽ ന​ട​ക്കു​ന്ന പൗ​​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി നാ​ലാം ന​മ്പ​ർ ഗേ​റ്റി​ലേ​ക്ക്​ മാ​റ്റി. വാ​ഹ​ന​ത​ടസങ്ങളോ മ​റ്റു അ​സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​വി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മി​യ ഏ​കോ​പ​ന സ​മി​തി വ്യ​ക്ത​മാ​ക്കി. വോട്ടെടു​പ്പ്​ പൂ​ർ​ത്തി​യാ​യാ​ൽ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​മ്പി​ൽ​ത​ന്നെ സ​മ​രം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും സ​മ​ര​​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അതിശക്തമായ പ്രചാരണമാണ് ഇത്തവണ ഡെല്‍ഹിയില്‍ നടന്നത്. കഴിഞ്ഞ തവണത്തെ 67 സീറ്റ് 70 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കെജ് രിവാളിന്റെ നേതൃത്വത്തില്‍ എഎപി പ്രചാരണരംഗത്ത് സജീവമായത്.

കേന്ദ്ര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. സി എ എ, എന്‍ ആര്‍ സി, എന്‍ പി ആര്‍, അയോധ്യ തുടങ്ങിയവയും ഡെല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങളുമെല്ലാം പ്രചാരണവിഷയമായി. ഫെബ്രുവരി 11ന് ആണ് വോട്ടെണ്ണല്‍.

വിവിധ സർവേ ഫലങ്ങൾ എ.എ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു.

Keywords:  Delhi election 2020 Live Updates: 4.90% voter turnout till 9 am, EVM malfunction at two polling booths, News, New Delhi, Delhi-Election-2020, Chief Minister, Politics, BJP, Congress, Aam Aadmi Party, Protection, Military, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia