SWISS-TOWER 24/07/2023

ഡല്‍ഹി തെരഞ്ഞെടുപ്പ് ആം ആദ്മിക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

 


ന്യൂ ഡല്‍ഹി: (www.kvartha.com 28/01/2015)  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയേക്കാള്‍ വിജയസാധ്യത കൂടുതല്‍ ആം ആദ്മിക്കെന്ന് പഠനറിപ്പോര്‍ട്ടുകള്‍. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ബി പി ന്യൂസ് നിയേല്‍സെനിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയുടെ റിപ്പോര്‍ട്ടുകളാണ് ആം ആദ്മിക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടു പുറത്ത് വന്നിരിക്കുന്നത്. മുസ്ലിം, ദളിതര്‍, സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങള്‍ തുടങ്ങിയവരുടെ വോട്ടുകളാണ് ആം ആദ്മിക്ക് രക്ഷയാവുക എന്നതാണ് ഇവരുടെ കണ്ടെത്തല്‍.

70 മണ്ഡലങ്ങളിലെ 2,262 സമ്മതിദായകര്‍ക്കിടയില്‍ ശനി- ഞായര്‍ ദിവസങ്ങളിലായി നടത്തിയ സര്‍വ്വെയില്‍ മുന്‍വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയതിനേക്കാള്‍ 4 % വോട്ടുകള്‍ കൂടുതല്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് നേടാനാകുമെന്നാണ് സൂചനയെന്ന് എ ബി പി ന്യൂസ് പുറത്തുവിടുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പ് ആം ആദ്മിക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്ആം ആദ്മിയുടെ പോളിംങ് മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം വര്‍ധിച്ച് അമ്പത് ശതമാനമായിത്തീര്‍ന്നപ്പോള്‍ ബിജെപിയുടെ ശതമാനം നാല് ശതമാനം കുറഞ്ഞ് 41 ശതമാനമായി സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുവെന്ന് ഒരു പ്രസ്താവനയില്‍ എ ബി പി ന്യൂസ് നെയില്‍സെന്‍ പ്രസതാവനയില്‍ അറിയിച്ചു.

കിരണ്‍ ബേദിയുടെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കുള്ളില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കില്ല എന്നും സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ പാര്‍ടി എന്ന നിലയില്‍ ബിജെപിയെ പിന്തുണച്ച് കൊണ്ടും ഡല്‍ഹിയിലെ സമ്മതിദായകര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട

Also Read: 
പൊള്ളക്കടവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആംബുലന്‍സ് തടഞ്ഞു
Keywords:  New Delhi, BJP, Survey, Report, Election, Muslim, Study, News, Kiran Bedi, National

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia