Abused Dog | തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ്; ദൃശ്യങ്ങളെല്ലാം കാമറയില്‍ പതിഞ്ഞതോടെ പ്രതിക്കായി തിരച്ചില്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) ഹരിഹര്‍നഗറില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. പാര്‍കില്‍വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 

തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രെജിസ്റ്റര്‍ ചെയ്യാന്‍ ലോകല്‍ പൊലീസ് തയ്യാറായില്ലെന്നും ഇയാള്‍ ആരോപിച്ചു. ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു.

Abused Dog | തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ്; ദൃശ്യങ്ങളെല്ലാം കാമറയില്‍ പതിഞ്ഞതോടെ പ്രതിക്കായി തിരച്ചില്‍


സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി. 

എന്നാല്‍, സംഭവം ശ്രദ്ധയില്‍പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.

Keywords:  News,National,Animals,Dog,Abuse,Complaint,Social-Media,Video,Police, Delhi crime: Man caught on camera molesting stray dog in Hari Nagar; 'police not filing FIR' say animal activists
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia