ഡല്‍ഹി കൂട്ടമാനഭംഗം; ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
Sep 11, 2013, 16:15 IST
ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ വിധിപറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് വിധി പ്രഖ്യാപിക്കുന്നത്. പ്രതികളായ മുകേഷ് സിങ് (26), അക്ഷയ് സിങ് താക്കൂര്‍(28), പവന്‍ ഗുപ്ത (19), വിനയ് ശര്‍മ(20) എന്നിവര്‍ കുറ്റക്കാരാണെന്നു ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെണ്‍കുട്ടിയെ മനസാക്ഷിക്ക് നിരക്കാത്ത രീതിയില്‍ അതിക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ഇവരുടേത് പ്രാകൃതവും പൈശാചികവുമായ പ്രവൃത്തിയാണെന്നും മാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തിയാല്‍ വധശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതികള്‍ ജീവപര്യന്തം ശിക്ഷ മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നും പ്രതികളില്‍ ഓരോരുത്തരുടേയും കുറ്റങ്ങള്‍ വെവ്വേറെ പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
പീഡനക്കേസില്‍ ആകെ ആറു പ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് വിചാരണയില്‍ കഴിയവേ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് കേസ് ജുവനൈല്‍ ഹോം ഏറ്റെടുക്കുകയും പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നു വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തു.
പ്രതികളുടെ മേല്‍ ചുമത്തിയ 13 കുറ്റങ്ങളില്‍ 12 എണ്ണം പ്രതികള്‍ ചെയ്തതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തമോ പരമാവധി വധശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2012 ഡിസംബര്‍ 16ന് രാത്രി സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ ഇരുപത്തി മൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലേയും സിംഗപ്പൂരിലേയും ആശുപത്രികളില്‍ രണ്ടാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസില്‍ വിചാരണ സപ്തംബര്‍ മൂന്നിനു പൂര്‍ത്തിയായിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, കൂട്ട മാനഭംഗം, അസ്വാഭാവിക കുറ്റകൃത്യം, കവര്‍ച്ച, കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, കൊലപ്പെടുത്താനായുള്ള തട്ടിക്കൊണ്ടുപോകല്‍, മോഷണ വസ്തുവിന്റെ പങ്കുപറ്റല്‍, തടവിലാക്കാനായി തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ചയ്ക്കിടെ ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഭംഗപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ഇതില്‍ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തല്‍ എന്ന കുറ്റം മാത്രം ഒഴിവാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളായി 85 പേരെ വിസ്തരിച്ച കേസില്‍ പെണ്‍കുട്ടിയുടെ മരണമൊഴി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി, ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട്, പ്രതികളുടെ വസ്ത്രത്തിലെ രക്തം പെണ്‍കുട്ടിയുടേതാണെന്നു തെളിയിച്ച ഡി.എന്‍.എ പരിശോധനാ ഫലം, യുവതിയെ ചികിത്സിച്ച ഡല്‍ഹി സഫ്ദര്‍ജങ്, സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മൊഴി, ബസില്‍ സഞ്ചരിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവയാണു കേസില്‍ നിര്‍ണായക തെളിവായത്.
കേസിന്റെ വാദം 130 ദിവസം നീണ്ടു. 240 പേജുള്ള വിധിയില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കുറ്റം തെളിയിച്ച ഡല്‍ഹി പോലീസിനെ പ്രശംസിക്കുന്നുണ്ട്. സംഭവം നടന്ന ബസില്‍ തങ്ങളില്ലെന്നായിരുന്നു പ്രതികളായ വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നിവര്‍ വാദിച്ചത്. ബസ് ഓടിക്കുകയായിരുന്ന താന്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തില്ലെന്നു മുകേഷ് വാദിച്ചു. പ്രതികള്‍ക്കായി 17 സാക്ഷികളാണ് ഇതുവരെ ഹാജരായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായിരുന്നു സംഭവദിവസം പ്രതികള്‍ ബസുമായി പുറത്തിറങ്ങിയതെന്നു തെളിയിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദയാന്‍ കൃഷ്ണനു കഴിഞ്ഞു.
പീഡനത്തെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സമൂഹത്തിലെ ഉന്നതരും ഉള്‍പെടുന്നു. കൂടാതെ
പൊതുപ്രവര്‍ത്തകരും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. പ്രതിഷേധം രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീന കുന്നില്‍ വരെയെത്തിയിരുന്നു. പ്രതിഷേധത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സോണിയഗാന്ധി എന്നീ പ്രമുഖരും ഉള്‍പെട്ടിരുന്നു. പീഡന വിരുദ്ധ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് പ്രക്ഷോഭത്തെ തുടര്‍ന്നാണ്.
അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. തങ്ങളുടെ മകള്‍ ഡല്‍ഹി പെണ്‍കുട്ടി എന്ന പേരിലല്ല അറിയപ്പെടേണ്ടതെന്നും അവളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു.
Also Read:
പരമ്പര മോഷ്ടാക്കള്‍ കവര്‍ന്നത് 30 ഓട്ടോ, 8 ഓട്ടോകള്‍ കണ്ടെത്തി, 3 പേര്‍ അറസ്റ്റില്‍
Keywords: Lieu,New Delhi, Girl, Parents, Supreme Court of India, Tihar Jail, Court, Justice, Student, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.