Couple Murder | 'വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകളുടെ മൊഴി; വസ്തുവിറ്റ പണവുമായി കടക്കാനായിരുന്നു പദ്ധതി'
Apr 12, 2023, 13:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനായിരുന്നുവെന്ന് മരുമകള്‍ മോണിക്ക മൊഴി നല്‍കിയതായി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെ താമസിച്ചിരുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മോണിക്ക വര്‍മയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. ഇതോടെ മോണിക്കയ്ക്ക് രാധേ ശ്യാം വര്‍മയും ഭാര്യ വീണയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വില്ക്കാന് തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാന്‍ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നല്കി.
വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. എന്നാല്‍ ഫെബ്രുവരി 12ന് മോണിക്കയുടെ ഭര്‍തൃ മാതാപിതാക്കള്‍ ഗോകല്‍പുരിയിലെ സ്വത്തുക്കള്‍ വിറ്റ് ദ്വാരകയില്‍ ഒരു വീടു വാങ്ങാന്‍ പദ്ധതി ഇട്ടു. ഇതാണ് ആശിഷിനെ ഉപയോഗിച്ച് ഇവരെ വേഗം കൊലപ്പെടുത്താന്‍ കാരണമായത്.
സംഭവദിവസം ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും മോണിക്ക വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ മുറിക്കുള്ളില്‍ കടന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ആശിഷിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പ് ആശിഷും മോണിക്കയും പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് തുടങ്ങുകയും കൊലപാതകം അതുവഴി ആസൂത്രണം ചെയ്യുകയും ചെയ്തു. ടെറസില്‍ ഒളിച്ച ഇവര്‍ക്ക് മോണിക്ക ഇടയ്ക്ക് ലഘുഭക്ഷണങ്ങളും വെള്ളവും എത്തിച്ചു നല്‍കിയിരുന്നു. അര്‍ധരാത്രി ഒന്നേകാലോടെ തങ്ങള്‍ താഴത്തെ നിലയിലേക്ക് പോകുകയാണെന്നും മുറിക്ക് പുറത്തിറങ്ങരുതെന്നും ആശിഷ് ഫോണിലൂടെ നിര്‍ദേശം നല്കി. രാത്രി രണ്ടേകാലോടെ കൃത്യം നടപ്പാക്കിയെന്നും തിരികെ പോകുകയാണെന്നും അറിയിച്ച് വീണ്ടും വിളിച്ചു.
കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മരുമകള്‍ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്നു. മോണിക്കയുടെ കാമുകന് ആശിഷും കൂട്ടാളിയും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നു അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മോണിക്ക വര്‍മയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. ഇതോടെ മോണിക്കയ്ക്ക് രാധേ ശ്യാം വര്‍മയും ഭാര്യ വീണയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വില്ക്കാന് തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാന്‍ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നല്കി.
വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. എന്നാല്‍ ഫെബ്രുവരി 12ന് മോണിക്കയുടെ ഭര്‍തൃ മാതാപിതാക്കള്‍ ഗോകല്‍പുരിയിലെ സ്വത്തുക്കള്‍ വിറ്റ് ദ്വാരകയില്‍ ഒരു വീടു വാങ്ങാന്‍ പദ്ധതി ഇട്ടു. ഇതാണ് ആശിഷിനെ ഉപയോഗിച്ച് ഇവരെ വേഗം കൊലപ്പെടുത്താന്‍ കാരണമായത്.
സംഭവദിവസം ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും മോണിക്ക വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ മുറിക്കുള്ളില്‍ കടന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ആശിഷിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പ് ആശിഷും മോണിക്കയും പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് തുടങ്ങുകയും കൊലപാതകം അതുവഴി ആസൂത്രണം ചെയ്യുകയും ചെയ്തു. ടെറസില്‍ ഒളിച്ച ഇവര്‍ക്ക് മോണിക്ക ഇടയ്ക്ക് ലഘുഭക്ഷണങ്ങളും വെള്ളവും എത്തിച്ചു നല്‍കിയിരുന്നു. അര്‍ധരാത്രി ഒന്നേകാലോടെ തങ്ങള്‍ താഴത്തെ നിലയിലേക്ക് പോകുകയാണെന്നും മുറിക്ക് പുറത്തിറങ്ങരുതെന്നും ആശിഷ് ഫോണിലൂടെ നിര്‍ദേശം നല്കി. രാത്രി രണ്ടേകാലോടെ കൃത്യം നടപ്പാക്കിയെന്നും തിരികെ പോകുകയാണെന്നും അറിയിച്ച് വീണ്ടും വിളിച്ചു.
Keywords: Delhi Couple Murder: Woman Arrested, Cops Search For Boyfriend, New Delhi, News, Crime, Criminal Case, Police, Arrested, Statement, Food, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.