Couple Arrested | 17 കാരനായ മകന്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരിച്ചു; 'മകള്‍ക്ക് രാഖി കെട്ടാനായി ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍'
Aug 26, 2023, 11:07 IST
ന്യൂഡെല്‍ഹി: (www.kvartha.com) മകള്‍ക്ക് രാഖി കെട്ടാനായി ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരാണ് പിടിയിലായത്. ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെയാണ് അര്‍ധരാത്രി തട്ടിയെടുത്തത്.
പൊലീസ് പറയുന്നത്: രക്ഷാബന്ധനില്‍ രാഖി കെട്ടാനായി സഹോദരനെ വേണമെന്ന മകളുടെ ആവശ്യം നിറവേറ്റാനായാണ് ദമ്പതികള്‍ ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്തത്. വ്യാഴാഴ്ച പുലര്‍ച 3 മണിയോടെ ഉണരുമ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി അമ്മ അറിഞ്ഞത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പരിസരത്തെ നാനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര്‍ ബൈകില്‍ ചുറ്റുന്നതു കണ്ടെത്തി. ഈ ബൈക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കകം പ്രതികളെ കണ്ടെത്തിയത്.
സഞ്ജയിയുടെയും അനിതയുടെയും 17 വയസുള്ള മകന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അപകടത്തില്‍ മരിച്ചു. വരുന്ന രക്ഷാബന്ധനില്‍ തനിക്ക് രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് 15 വയസുള്ള മകള്‍ ആവശ്യപ്പെട്ടപ്പോഴാണ് ആണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.
Keywords: News, National, National-News, Regional-News, News-Malayalam, Delhi, Couple, Abducted, Baby Boy, Daughter, Brother, Rakhi, Police, Delhi couple held for taking child sleeping on the footpath to fulfil daughter’s wish to tie rakhi to ‘brother’.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.