Dead | 'ഡെല്‍ഹി മേല്‍പാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം പ്രതി സ്വയം നിറയൊഴിച്ച് മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) തിരക്കേറിയ നഗരത്തിലെ മേല്‍പാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം പ്രതി സ്വയം നിറയൊഴിച്ച് മരിച്ചതായി ദൃക്‌സാക്ഷികള്‍. മീറ്റ് നഗറിലെ മേല്‍പാലത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് 11.45നാണ് ദാരുണമായ സംഭവം നടന്നത്. 44 കാരനായ മുകേഷ് കുമാറാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Dead | 'ഡെല്‍ഹി മേല്‍പാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം പ്രതി സ്വയം നിറയൊഴിച്ച് മരിച്ചു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഡെല്‍ഹി സ്‌പെഷല്‍ ബ്രാഞ്ചിലെ എ എസ് ഐ ദിനേഷ് ശര്‍മയാണ് ബൈകില്‍ സഞ്ചരിക്കുന്നതിനിടെ നെഞ്ചില്‍ വെടിയേറ്റ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബൈക് യാത്രികനായ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. അരയില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 കാരനായ അമിത് കുമാറാണ് ചികിത്സയിലുള്ളത്.

സംഭവത്തിനു പിന്നാലെ വെടിയുതിര്‍ത്ത ആള്‍ ഓടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെയും വെടിയുതിര്‍ത്തെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെയാണ് മുകേഷ് സ്വയം വെടിവെച്ച് മരിച്ചത്. 

ഓടോറിക്ഷയുടെ പിന്‍ സീറ്റില്‍ നടത്തിയ പരിശോധനയില്‍ 7.65 എം.എം പിസ്റ്റല്‍ കണ്ടെടുത്തു. മേല്‍പാലത്തില്‍നിന്ന് നിരവധി ബുള്ളറ്റുകളും ലഭിച്ചിട്ടുണ്ട്. കൊലക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേകുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Keywords: Delhi Cop Shot Dead on flyover, Suspect Found Dead, New Delhi, News, Crime, Criminal Case, Gun Attack, Police, Dead, Hospitalized, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia