Ram Mandir | ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും കുടുംബസമേതം അയോധ്യയിലേക്ക്; തിങ്കളാഴ്ച രാമക്ഷേത്ര സന്ദര്‍ശനം
Feb 11, 2024, 19:54 IST
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തുമെന്ന് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. കുടുംബത്തോടൊപ്പമാവും ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തുകയെന്ന് പാര്‍ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ റിപോര്‍ട് ചെയ്തു.
ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും പിന്നീട് സന്ദര്‍ശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോകാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രാണപ്രതിഷ്ഠാദിനത്തില്‍ ആം ആദ്മി പാര്‍ടിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയിലെ വിവിധയിടങ്ങളില്‍ പൂജാ ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നഗരമെമ്പാടും മധുരവിതരണവും നടത്തി. ഡെല്‍ഹിയില്‍ നടത്തിയ ശോഭായാത്രയിലും രാമായണത്തിലെ സുന്ദരകാണ്ഡപാരായണത്തിലും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം പങ്കെടുത്തിരുന്നു.

Keywords: Delhi CM Arvind Kejriwal and Bhagwant Mann to Visit Ram Mandir Tomorrow, New Delhi, News, Politics, Delhi CM, Arvind Kejriwal, Politics, AAP, Bhagwant Mann, Ram Mandir, Visit, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.