കേജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ ചീഫ് സെക്രട്ടറിക്ക് ആം ആദ്മി എം എല്‍ എമാരുടെ കൈയേറ്റം; മര്‍ദനമേറ്റ് മുഖം വീങ്ങുകയും ചതയുകയും ചെയ്തതായി മെഡിക്കല്‍ റിപ്പോര്‍ട്ട്, നിര്‍ണായക തെളിവെന്ന് പോലീസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.02.2018) മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ ആം ആദ്മി എം.എല്‍.എമാരുടെ കൈയേറ്റത്തിന് ഇരയായ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മുഖത്ത് പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദനമേറ്റ് സെക്രട്ടറിയുടെ മുഖം വീങ്ങുകയും ചതയുകയും ചെയ്തതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് എം.എല്‍.എമാര്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായാണ് പോലീസ് കാണുന്നത്.

ഡെല്‍ഹി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരുണ അസഫ് അലി ആശുപത്രിയാണ് ചീഫ് സെക്രട്ടറിയെ പരിശോധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയില്‍, കഴുത്ത് അനക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇരു ചെവികളുടേയും പിന്നിലും വലത് കണ്ണിന് താഴെയും വേദനയുള്ളതായും ചീഫ് സെക്രട്ടറി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. മര്‍ദനം ഉണ്ടാകുമ്പോള്‍ ഇത്തരത്തില്‍ മുറിവുകളുണ്ടാവുക സ്വാഭാവികമാണെന്നും കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 കേജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ ചീഫ് സെക്രട്ടറിക്ക് ആം ആദ്മി എം എല്‍ എമാരുടെ കൈയേറ്റം; മര്‍ദനമേറ്റ് മുഖം വീങ്ങുകയും ചതയുകയും ചെയ്തതായി മെഡിക്കല്‍ റിപ്പോര്‍ട്ട്, നിര്‍ണായക തെളിവെന്ന് പോലീസ്

ചീഫ് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് ദേവി എം.എല്‍.എ പ്രകാശ് ജര്‍വാല്‍, ഓഖ് ല എം.എല്‍.എ അമാനത്തുള്ള ഖാന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഖാന്‍ ബുധനാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി അത് തള്ളി. ഇവരുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

Keywords: Delhi Chief Secretary sustained injuries on the face, says medical report, New Delhi, News, Injured, Hospital, Treatment, Police, Report, attack, Doctor, Custody, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia