ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജിവച്ചു. നിയമസഭയില്‍ ജനലോക്പാല്‍ ബില്‍ അവതരണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി . രാജി കത്ത് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തു. എത്രയും പെട്ടന്ന് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ കെജരിവാള്‍ ശുപാര്‍ശ ചെയ്തു.
അധികാരമേറ്റ് നാല്‍പ്പത്തിയൊന്‍പതാം ദിവസമാണ് കെജരിവാളിന്രെ രാജി.
ഇന്നലത്തെ അനിഷ്ടസംഭവങ്ങള്‍ക്ക് ശേഷം ബില്ലിന് അവതരണാനുമതി തേടി ഇന്ന് നിയമസഭ സമ്മേളിച്ചപ്പോള്‍ തന്നെ വോട്ടെടുപ്പ് നടന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബെന്നി അടക്കം 27 പേര് ജനലോകപാലിന് അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസിലേയും ബി.ജെ.പിയിലേയും അംഗങ്ങള്‍ 42 പേര് ചേര്‍ന്ന് ബില്ലിന് എതിരായ വോട്ട് ചെയ്യുകയായിരുന്നു തുടര്‍ന്നായിരുന്ന കെജരിവാളിന്രെ രാജി പ്രഖ്യാപനം.
തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത കെജരിവാള്‍ റിലയന്‍സിനെതിരെയും കോണ്‍ഗ്രസ് ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ വാഗ്ദാനമായിരുന്നു ജനലോക്പാല്‍. ബില്ല് നിയമമാക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ റിലയന്‍സിനുവേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും സഭക്കകത്ത് ഒത്തുകളിക്കുകയായിരുന്നു. മുകേഷ് അംബാനിക്കെതിരെ പ്രകൃതിവാതക ചൂഷണത്തിന് കേസെടുത്തതിനാണ് നിയമസഭയ്ക്കകത്ത് ഈ അവിശുദ്ധ കൂട്ട്ക്കെട്ട് ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥയില്‍ രാജിയല്ലാതെ തന്റെ മുന്പില് മറ്റു മാര്‍ഗമില്ല. മുകേഷ് അംബാനിക്ക് വേണ്ടത് തനിക്ക് നിയന്ത്രിക്കാവുന്ന സര്‍ക്കാരാണ്. അത്തരത്തിലൊരു കളിപ്പാവയാകാന്‍ ആം ആദ്മി പാര്‍ട്ടിയെ കിട്ടില്ല. ബി.ജെ.പി ഉയര്‍ത്തി കാട്ടുന്ന നരേന്ദ്രമോഡിക്ക് പിന്നിലും മുകേഷ് അംബാനിയാണ്. കോണ്‍ഗ്രസിന്റെയും മോഡിയുടേയും ഭരണ അജണ്ട നിശ്ചയിക്കുന്നത് മുകേഷ് അംബാനിയാണ്.പക്ഷേ ജനലോക്പാല്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി കസേരയുടെ തണല്‍ തനിക്ക് ആവശ്യമില്ല. ആം ആദ്മി വീണ്ടും ഡല്‍ഹിയുടെ ഭരണത്തില്‍ ശക്തമായി തിരിച്ചുവരും അതിന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
കെജരിവാളിന്റെ ഓരോ വാക്കുകളും പാര്‍ട്ടി ആസ്ഥാനത്ത് തടിച്ച് കൂടി വന്‍ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. കഴിഞ്ഞ ദിവസവും ജനലോക്പാല്‍ ബില്‍ ആം ആദ്മി ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംയുക്തമായി ബില്ലിനെ എതിര്‍ക്കുകയും സഭ പ്രക്ഷുബ്ദമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കുമെന്നും കെജരിവാള്‍ അനുയായികളോട് പറഞ്ഞിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Delhi, Cheif Minister, Kejriwal, Resigns, Janlokpal,Congress.BJP, Mukesh Ambani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news
.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.