Autopsy Rules | സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ല; ഡെല്‍ഹിയില്‍ കാറിടിച്ച് മരിച്ച അഞ്ജലി സിങ്ങ് പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്
Jan 3, 2023, 18:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി കാഞ്ചവാലയില്‍ പുതുവത്സരദിനത്തില്‍ കാറിടിച്ചു മരിച്ച യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ട്. അമന് വിഹാര്‍ സ്വദേശിയായ അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നും റിപോര്‍ടില്‍ പറയുന്നു. മൗലാന ആസാദ് മെഡികല്‍ കോളജിലെ മെഡികല്‍ ബോര്‍ഡാണ് അഞ്ജലിയുടെ പോസ്റ്റ്മോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
റിപോര്‍ട് ഉടന്‍ തന്നെ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിളുകളും ജീന്‍സിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു 'നിര്‍ഭയ' എന്നുവരെ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ പീഡനാരോപണം പരിശോധിക്കുമെന്നു ഡെല്‍ഹി സ്പെഷല്‍ കമിഷണര്‍ സാഗര്‍ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു.
വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ പരുക്കുകളോടെയാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയര്‍ന്നത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആരോപിച്ച് കഴിഞ്ഞദിവസം അഞ്ജലിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന് (27), മിഥുന് (26), മനോജ് മിത്തല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
യുവതി കാറിനടിയില്‍ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും മൂന്നു സഹോദരിമാരും രണ്ടു സഹോദരന്മാരും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വര്‍ഷം മുന്‍പു മരിച്ചിരുന്നു.
അപകടസമയത്ത് അഞ്ജലിയുടെ സുഹൃത്തായ നിധി എന്ന പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തില്‍ പരുക്കേല്‍ക്കാതിരുന്ന നിധി, സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിധിയെ കേസില്‍ ദൃക്സാക്ഷിയാക്കുമെന്നും ഇവരുടെ മൊഴി നിര്‍ണായകമാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
അഞ്ജലിയും നിധിയും പുതുവത്സര ആഘോഷത്തിന് ശേഷം ഹോടെലില്‍നിന്ന് പുറത്തേക്ക് വരുന്നതിന്റെയും സ്കൂടറില്‍ ഒരുമിച്ച് മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം നിധിയാണ് വാഹനമോടിച്ചത്. വഴിയില്‍വച്ച് അഞ്ജലി ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നു. ആഘോഷത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന് ശേഷമാണ് സ്കൂടറില്‍ മടങ്ങിയതെന്നും ഹോടല്‍ മാനേജര്‍ പറഞ്ഞു.
Keywords: Delhi Car Horror: Autopsy Rules Out Assault, 'Injuries Due To Dragging', New Delhi, News, Accidental Death, Injured, Police, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.