ബോംബ് ഭീഷണി: രാജധാനി എക്‌സ്പ്രസ് മര്‍ഗോവയില്‍ നിര്‍ത്തിയിട്ടു

 


ADVERTISEMENT

ബോംബ് ഭീഷണി: രാജധാനി എക്‌സ്പ്രസ് മര്‍ഗോവയില്‍ നിര്‍ത്തിയിട്ടു
പനാജി : തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ബോംബ് ഭിഷണിയെ തുടര്‍ന്ന് മര്‍ഗോവ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പനാജിയില്‍ നിന്ന് 35 കി.മി അകലെയാണ് മര്‍ഗോവ. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണിത്. 

ബോംബ് സ്ക്വാഡ് രാജധാനിയുടെ ബോഗികള്‍ അരിച്ചുപെറുക്കുകയാണെന്ന് കൊങ്കണ്‍ റെയില്‍വേ വക്താവ് ബാബന്‍ ഘാട്‌ഗെ പറഞ്ഞു. ഇതുവരെ സ്‌ഫോടന വസ്തുക്കളൊന്നും കണ്ടുകിട്ടിയിട്ടില്ല. തിരുവനന്തപുരത്തേക്ക് വരികയായിരുന്നു രാജാധാനി എക്‌സ്പ്രസ്.

Keywords:  National, Thiruvananthapuram, Train, Goa 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia