ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി, ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ചണ്ഡീഗണ്ഡ്: (www.kvartha.com 25.05.2020) കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി. ബിജെപി ഡെൽഹി അധ്യക്ഷൻ മനോജ് തിവാരിയാണ് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ക്രിക്കറ്റ് കളിയിലേർപ്പെട്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നേതൃത്വം പ്രതിരോധത്തിലായി. ഹരിയാനയിലെ സോനിപത്തിലെ ഷെയ്ക്ക്പുര സ്റ്റേഡിയത്തിലായിരുന്നു  ക്രിക്കറ്റ് മത്സരം.


ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി, ദൃശ്യങ്ങള്‍ പുറത്ത്

മാസ്‌ക് അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് യാതൊരുവിലയും കല്‍പ്പിക്കാതെയാണ്  മനോജ് തിവാരിയുടെ പ്രവൃത്തി. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ സ്‌റ്റേഡിയത്തില്‍ മത്സരം നടത്തിയ ഉടമയ്ക്ക് സോനിപത്ത് സബ് ഡിവിഷണൽ മജിസട്രേറ്റ് അഷുതോഷ് രാജന്‍ നോട്ടീസ് അയച്ചു.

Summary: Delhi BJP chief Manoj Tiwari plays cricket in violation of social distancing norms
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia