വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് ഓടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു
May 13, 2021, 11:54 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 13.05.2021) വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ശിവവിഹാര്‍ പ്രദേശത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ ഓടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് 40കാരനായ അരവിന്ദ് കുമാറിന്റെ വീട്ടില്‍ മോഷണസംഭവം നടന്നത്.

അരവിന്ദിന്റെ മൂന്നുമക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടില്‍ ഏല്‍പിച്ചശേഷം ഭാര്യയുമായി വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വാക്‌സിന്‍ സ്വീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായി അരവിന്ദ് പൊലീസിനോട് പറഞ്ഞു.
വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.