ഡല്‍ഹി തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി തന്നെ ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍
Feb 8, 2020, 21:09 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 08.02.2020) ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആം ആദ്മി പാര്‍ട്ടി തന്നെ ഭരണം തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രമേ പരമാവധി നേടൂ എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
ടൈസ് ഓഫ് ഇന്ത്യ എക്‌സിറ്റ് പോള്‍
ആം ആദ്മി പാര്‍ട്ടി - 51
ബി ജെ പി - 18
കോണ്‍ഗ്രസ് - 0-1
റിപ്പബ്ലിക് ടി വി-ജന്‍ കി ബാത്ത്
ആം ആദ്മി പാര്‍ട്ടി - 48-61
ബി ജെ പി - 9-21
കോണ്‍ഗ്രസ് - 0-1
എബിപി സി വോട്ടര്‍
ആം ആദ്മി പാര്‍ട്ടി - 49-63
ബി ജെ പി - 5-19
കോണ്‍ഗ്രസ് - 0-4
ടൈംസ് നൗ
ആം ആദ്മി പാര്‍ട്ടി - 44
ബി ജെ പി - 26
കോണ്‍ഗ്രസ് - 0
2015ല്‍ 70 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്. ബി ജെ പിക്ക് മൂന്ന് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഈ ഇലക്ഷനില്‍ ബി ജെ പി 45 സീറ്റ് നേടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

