SWISS-TOWER 24/07/2023

അണ്ണാ ഹസാരെയെ 'കൊന്ന' ബിജെപിക്കെതിരെ വിമര്‍ശനവുമായി കെജരിവാള്‍

 


ന്യൂഡല്‍ഹി:(www.kvartha.com 30/01/2015)  വെള്ളിയാഴ്ച പുറത്തിറങ്ങിയ പ്രമുഖമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി നല്‍കിയ പരസ്യത്തിനെതിരെ വലിയ വിമര്‍ശനവുമായി കെജരിവാള്‍ രംഗത്ത്.

എ എ പിയെയും കോണ്‍ഗ്രസിനെയും ആക്ഷേപിക്കുന്ന കാര്‍ട്ടൂണില്‍ പുറകുവശത്തായി അണ്ണാ ഹസാരെയുടെ ഫോട്ടോ മാലയിട്ട് തൂക്കിയ നിലയിലാണ് വരച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കെജരിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

അണ്ണാ ഹസാരെയെ 'കൊന്ന' ബിജെപിക്കെതിരെ വിമര്‍ശനവുമായി കെജരിവാള്‍ഹൈന്ദവ ആചാരപ്രകാരം മാലയിട്ട് ഫോട്ടോ വയ്ക്കുന്നത് മരിച്ചുകഴിഞ്ഞ വ്യക്തികളുടേയാണ്. ആ അര്‍ത്ഥത്തില്‍ ഹസാരെയെ കൊല്ലുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. ഈ പ്രവൃത്തിയില്‍ ഹസാരെയോട് മാപ്പു പറയാന്‍ ബിജെപിക്ക് ബാധ്യതയുണ്ട്. കെജരിവാള്‍ പറയുന്നു. 

രാഷ്ട്രപിതാവിനെ കൊന്ന നാഥുറാമിനെ ഇഷ്ടപ്പെടുന്ന പാര്‍ടിയാണ് ബിജെപിയെന്നും കെജരിവാള്‍ വിമര്‍ശിച്ചു

ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നയങ്ങള്‍ ധൈര്യമില്ലായ്മയായെയാണ് സൂചിപ്പിക്കുന്നത്. പ്രചരണത്തില്‍ പ്രകടിപ്പിക്കേണ്ടത് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചാണ്. വ്യക്തിഹത്യ പ്രചരണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമല്ല. എ എ പിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia