നിയമസഭാ തെരഞ്ഞെടുപ്പ്: ഡെല്‍ഹിയില്‍ കനത്ത സുരക്ഷ

 


ഡെല്‍ഹി: (www.kvartha.com 06/02/2015) ശനിയാഴ്ച നടക്കുന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷ ഏര്‍പെടുത്തി. എഴുപത് നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 55,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്്. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മൊത്തം 741 പ്രശ്‌നബാധിത ബൂത്തുകളും 191 അതീവ പ്രശ്‌നബാധിത ബൂത്തുകളുമാണ് ഡെല്‍ഹിയില്‍ ഉള്ളതെന്നാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.  142 ബൂത്തുകളില്‍ തത്സമയ വെബ്കാസ്റ്റിംഗ് സംവിധാനവും  2530 കേന്ദ്രങ്ങളിലായി 12,177 ബൂത്തുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് വോട്ടെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിച്ചതോടെ വെള്ളിയാഴ്ച സംസ്ഥാനത്ത് നിശബ്ദ പ്രചാരണം നടത്തുകയാണ്. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയാണ് ഡെല്‍ഹി ഭരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കെജ്‌രിവാള്‍ രാജിവെച്ചൊഴിയുകയായിരുന്നു. തുടര്‍ന്ന് ഡെല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ്: ഡെല്‍ഹിയില്‍ കനത്ത സുരക്ഷ36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായി വേണ്ടത്.  ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള  പോരാട്ടമാണ് ഡെല്‍ഹിയില്‍ നടക്കുന്നത്.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയോടൊപ്പം അഴിമതി വിരുദ്ധ സമരം നടത്തുകയും ചെയ്ത കിരണ്‍ ബേദിയാണ്. ആം ആദ്മി അരവിന്ദ് കെജ്‌രിവാളിനേയും കോണ്‍ഗ്രസ് അജയ് മാക്കനേയുമാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

വോട്ടെടുപ്പിനോടനുബന്ധിച്ച് ഡെല്‍ഹി മെട്രോ സര്‍വീസ് പുലര്‍ച്ചെ നാലു മണി മുതല്‍
ആരംഭിക്കും. മുപ്പത് മിനുട്ടിന്റെ ഇടവേളയില്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Delhi assembly election 2015: AAP fears fictitious cases against leaders, Protection, Resignation, President, Anna Hazare, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia