'കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് പൊലീസുകാരന് നേരെ അക്രമം'; 3 പൊലീസുകാര്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 13.03.2022) കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് പൊലീസുകാരനെ അക്രമിച്ചെന്ന പരാതിയില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. സൗത് ഡെല്‍ഹിയിലെ ഹൗസ് ഖാസില്‍ വ്യാഴാഴ്ചയാണ് സംഭവം. റോഡിന്റെ തെറ്റായ വശത്ത് കാര്‍ പാര്‍ക് ചെയ്തിരുന്നതിനാല്‍ വാഹനം മാറ്റാന്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ പ്രകോപിതരാകുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് പൊലീസുകാരന് നേരെ അക്രമം'; 3 പൊലീസുകാര്‍ അറസ്റ്റില്‍

കോണ്‍സ്റ്റബിള്‍മാരായ അശോക് കുമാര്‍, മനോജ്, ഹെഡ് കോണ്‍സ്റ്റബിള്‍ ശരണം എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 186 (പൊതുപ്രവര്‍ത്തകനെ സ്വമേധയാ തടസപ്പെടുത്തല്‍), 353 (പൊതുപ്രവര്‍ത്തകനെ ആക്രമിക്കല്‍), 332 (പൊതുപ്രവര്‍ത്തകനെ ഡ്യൂടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേദനിപ്പിച്ചത്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ ഇന്‍സ്പെക്ടര്‍ രാജേന്ദ്ര പ്രസാദ് (51) ട്രാഫിക് യൂനിറ്റിലെ സിആര്‍ പാര്‍കിലും ഹൗസ് ഖാസ് ഏരിയയിലുമാണ് ജോലി ചെയ്യുന്നത്.

രാജേന്ദ്ര പ്രസാദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്:

മിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച 59 വാഹനങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുത്തിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെ, ഒരു വെള്ള ക്രെറ്റ കാര്‍ തെറ്റായ വശത്ത് പാര്‍ക് ചെയ്തിരിക്കുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും ശ്രദ്ധയില്‍പെട്ടു.

'രണ്ട് യുവാക്കള്‍ മുന്നില്‍ ഇരിക്കുന്നതും രണ്ട് പേര്‍ പിറകിലെ സീറ്റില്‍ ഇരിക്കുന്നതും കണ്ടു. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന ആളോട് ഗതാഗതം തടസപ്പെട്ടതിനാല്‍ വാഹനം മുന്നോട്ടെടുക്കാന്‍ കൈകളിലൂടെ ആംഗ്യം കാട്ടി പറഞ്ഞു. എന്നാല്‍ ഗ്ലാസ് താഴ്ത്തിയിരിക്കുന്നതിനാല്‍ അയാള്‍ക്ക് അത് മനസ്സിലായില്ല.

കാര്‍ മുന്നോട്ടെടുക്കാന്‍ അവര്‍ കൂട്ടാക്കാതെ വന്നതോടെ താന്‍ കാമറ ആപിലെ ലംഘന പ്രകാരം കാര്‍ പ്രോസിക്യൂട് ചെയ്യാന്‍ എച് സി ഭഗീരഥിനെ വിളിച്ചു. കാറിന്റെ ഒരു ചിത്രവും എടുത്തു. ഇതോടെ കാറില്‍ നിന്നും ഒരു യാത്രക്കാരന്‍ പുറത്തിറങ്ങി നടപടിയെടുക്കരുതെന്നും ഡെല്‍ഹി പൊലീസില്‍ നിന്നുള്ള ആളാണെന്നും പറഞ്ഞു. എന്നാല്‍ വാഹനം പ്രോസിക്യൂട് ചെയ്യുമെന്ന് താന്‍ പറഞ്ഞു.

ഇതോടെ സംഘം ഇന്‍സ്പെക്ടറുമായി തര്‍ക്കിക്കാന്‍ തുടങ്ങി. തങ്ങള്‍ ഒരു സുഹൃത്തിനായി കാത്തിരിക്കുകയാണെന്നും കാര്‍ മുന്നോട്ടെടുക്കില്ലെന്നും അവര്‍ ട്രാഫിക് പൊലീസിനോട് പറഞ്ഞു. പിന്നീട് നടന്നത് പൊരിഞ്ഞ വാക്കുതര്‍ക്കമായിരുന്നു. ഇതിനിടെ കോണ്‍സ്റ്റബിള്‍ അശോക് കുമാര്‍ തന്നെ അടിച്ചു, തുടര്‍ന്ന് അയാളുടെ അസോസിയേറ്റ് എച് സി ശരണം കാറില്‍ നിന്നിറങ്ങുകയും അക്രമത്തില്‍ പങ്കാളിയാകുകയും ചെയ്തു. ഇതോടെ താന്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. സഹായത്തിനായി നിലവിളിച്ചു. ഇതോടെ അക്രമികളായ രണ്ടുപേരും രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ അവരെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. എന്നാല്‍ കാര്‍ ഡ്രൈവറെ പിടികൂടാന്‍ കഴിഞ്ഞില്ല. അയാള്‍ ഓടിരക്ഷപ്പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സമീപത്തുള്ള ടിഎസ്ആര്‍ ഡ്രൈവറുടെ സഹായത്തോടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരെയും പിടികൂടിയതെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ യൂനിഫോമിലാണ് തന്നെ ആക്രമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Delhi: Asked to move car, 3 policemen ‘beat up’ traffic cop; held, New Delhi, News, Police, Attack, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia